കുലശേഖരപുരത്ത് ബി.ജെ.പിയിൽ ഭിന്നതയും പോർവിളിയും
text_fieldsകരുനാഗപ്പള്ളി: തദ്ദേശ തെരഞ്ഞെടുപ്പിനായി സ്ഥാനാർഥിചിത്രം തെളിഞ്ഞതോടെ കുലശേഖരപുരത്ത് ബി.ജെ.പിയിൽ ഭിന്നതയും പോർവിളിയും തുടങ്ങി. പരസ്പരം പോർവിളിയും െറബൽ സ്ഥാനാർഥികളെ രംഗത്തിറക്കിയിരിക്കുന്നതും നേതൃത്വത്തിന് തലവേദനയായി.
പഞ്ചായത്ത് ഓഫിസിന് സമീപത്തെ വാർഡിലെ ഔദ്യോഗിക സ്ഥാനാർഥിയുടെ ഭർത്താവിനെ െറബൽ സ്ഥാനാർഥിയുടെ ഭർത്താവ് മർദിച്ചതായാണ് അറിവ്. കഴിഞ്ഞ ദിവസമാണ് സംഭവം. സ്ഥാനാർഥിയെ രംഗത്തിറക്കിയതിനുപിന്നിൽ പ്രമുഖ നേതാക്കൾ തന്നെയാണെന്ന് ആരോപണം.
ഏഴാം വാർഡിൽ ബി.ജെ.പി സ്ഥാനാർഥിയായി നിശ്ചയിച്ചയാൾ ഗൃഹസന്ദർശനവും പോസ്റ്റർ പ്രചാരണവും ഉൾെപ്പടെ പൂർത്തിയാക്കി.
എന്നാൽ, ആർ.എസ്.എസ് നേതാവ് സ്വന്തം സ്ഥാനാർഥിയെ കളത്തിലിറക്കിയിരിക്കുകയാണ്. ഇതിനെതിരെ ഒരു വിഭാഗം രംഗത്തിറങ്ങി. ആർ.എസ്.എസ്-ബി.ജെ.പി വിഭാഗങ്ങൾ തമ്മിൽ ഇതോടെ പരസ്യമായ ആരോപണങ്ങളുമായി രംഗത്തെത്തി.
16ാം വാർഡിൽ ബി.ഡി.ജെ.എസ് സ്ഥാനാർഥിയെ മാറ്റി ബി.ജെ.പിയുടെ സ്ഥാനാർഥിയെ മത്സരത്തിനിറക്കിയത്് ഇവിടെയും അസ്വസ്ഥത സൃഷ്്ടിച്ചിട്ടുണ്ട്. പ്രശ്നങ്ങൾ പല വാർഡുകളിലും മറനീക്കി പുറത്തുവന്നതോടെ നേതൃത്വം പ്രതിസന്ധിയിലാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.