ആശാ പ്രവർത്തകരിൽ ജോലി ഭാരവും സമ്മർദ്ദവും അടിച്ചേൽപ്പിക്കരുത് -ഐ.എൻ.ടി.യു.സി
text_fieldsകരുനാഗപ്പള്ളി:ആശാ പ്രവർത്തകരിൽ ജോലി ഭാരവും ജോലി സമ്മർദ്ദവും അടിച്ചേൽപ്പിക്കരുതെന്ന് കേരള പ്രദേശ് ആശാവർക്കേഴ്സ് കോൺഗ്രസ് (ഐ.എൻ.ടി.യു.സി) ജില്ലാ പ്രസിഡൻറ് ഷിബു.എസ്.തൊടിയൂർ ആവശ്യപ്പെട്ടു. എട്ടാം ക്ലാസ് അടിസ്ഥാന യോഗ്യതയായി നിയമിച്ചിട്ടുള്ള ആശാവർക്കർമാരിൽ പലർക്കും ഇംഗ്ലീഷ് ഭാഷയിൽ പ്രാവീണ്യം ഇല്ലെന്നിരിക്കെ അവർക്കുള്ള അറിയിപ്പുകൾ മെഡിക്കൽ ഓഫീസർമാർ മലയാളീകരിച്ചു നൽകുവാൻ തയാറാകണമെന്നും കേരള പ്രദേശ് ആശാവർക്കേഴ്സ് കോൺഗ്രസ് ആവശ്യപ്പെട്ടു.
കുലശേഖരപുരം പഞ്ചായത്തിലെ കേരള പ്രദേശ് ആശാ വർക്കേഴ്സ് കോൺഗ്രസ് (ഐ.എൻ.ടിയു.സി)യുടെ അംഗത്വവിതരണത്തിന്‍റെയും മണ്ഡലം കൺവെൻഷന്‍റെയും ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. കോവിഡ് ആയപ്പോൾ നേരിട്ടുള്ള അറിയിപ്പുകളും സർവേ ലിസ്റ്റുകളും ഓൺലൈനിൽ തയാറാക്കുന്നത് കാരണം വളരെയധികം മാനസിക സംഘർഷങ്ങളാണ് ആശാ പ്രവർത്തകർ അനുഭവിക്കുന്നത്. ആവശ്യാനുസരണം ജീവനക്കാർ ഉള്ള പി.എച്ച് സെൻററിൽ പോലും ആശാവർക്കർമാർക്ക് അധികജോലി അടിച്ചേൽപ്പിക്കുന്നതായി ആക്ഷേപമുണ്ട്. പ്രസ്തുത പോരായ്മകൾ പരിഹരിക്കാൻ അധികാരികൾ തയാറാകണമെന്നും അദ്ദേഹം പറഞ്ഞു.
ഹുസൈബ പ്രസിഡന്‍റും ടി. അംബിക ജനറൽ കൺവീനറുമായി ഭാരവാഹികളെ തെരഞ്ഞെടുത്തു. ഐ.എൻ.ടി.യു.സി മണ്ഡലം പ്രസിഡൻറ് കൃഷ്ണപിള്ള, പെരുമാനൂർ രാധാകൃഷ്ണൻ, ഹുസൈബ, ടി.അംബിക എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.