കോൺക്രീറ്റ് യന്ത്രത്തിൽ കൈ ചതഞ്ഞരഞ്ഞു; ഡോക്ടറെത്തി മുറിച്ചുമാറ്റി, വേദന തിന്ന് രണ്ട് മണിക്കൂർ
text_fieldsകരുനാഗപ്പള്ളി: കോൺക്രീറ്റ് മിക്സിങ് യന്ത്രത്തിൽ കുടുങ്ങിയ തൊഴിലാളിയുടെ കൈ ചതഞ്ഞരഞ്ഞു. ഫയർ ഫോഴ്സ് എത്തി രക്ഷിക്കാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല. ഒടുവിൽ ഡോക്ടർമാരുടെ സംഘമെത്തി യന്ത്രത്തിനുള്ളിൽ െവച്ചുതന്നെ കൈ മുറിച്ചുമാറ്റി.
കരുനാഗപ്പള്ളി നഗരസഭയിലെ പാലമൂട് - പിണറുംമൂട് ജങ്ഷൻ റോഡ് കോൺക്രീറ്റിനിടെയായിരുന്നു സംഭവം. വ്യാഴാഴ്ച രാവിലെ 9.15 ഓടെ കരുനാഗപ്പള്ളി കോഴിക്കോട് ചങ്കയ്യത്ത് വടക്കതിൽ നാസറിെൻറ (55) കൈയാണ് യന്ത്രത്തിൽ അകപ്പെട്ട് ചതഞ്ഞരഞ്ഞത്. ഉടൻതന്നെ ഫയർഫോഴ്‌സ് സ്ഥലത്തെത്തിയെങ്കിലും യന്ത്രത്തിനുള്ളിലെ കമ്പികൾക്കുള്ളിൽപെട്ട് ചതഞ്ഞരഞ്ഞ നിലയിൽ കൈ പുറത്തെടുക്കാനാകാത്ത നിലയിലായിരുന്നു.
കൈയിൽനിന്ന് രക്തം വാർന്ന് അപകടാവസ്ഥയിലേക്ക് പോകുന്ന സ്ഥിതിയായതോടെ താലൂക്കാശുപത്രി അധികൃതരെ ഫയർഫോഴ്സ് വിവരമറിയിച്ചു. ആശുപത്രി സൂപ്രണ്ട് ഡോ. തോമസ് അൽഫോൺസ് മൂന്നു ഡോക്ടർമാരുൾപ്പെടുന്ന മെഡിക്കൽ സംഘത്തെ സംഭവസ്ഥലത്തെത്തിച്ചു.
ഡോ. സിബി, ഡോ. രാകേഷ്, ഡോ. സുജിത് എന്നിവരുടെ നേതൃത്വത്തിൽ ഫയർഫോഴ്സിെൻറ സഹായത്തോടെ സംഭവസ്ഥലത്തുെവച്ച് മെഷീനുള്ളിൽ കുടുങ്ങിയ കൈ മുട്ടിന് താഴെെവച്ച് സർജറിയിലൂടെ മുറിച്ചുനീക്കി. ഉടൻതന്നെ താലൂക്കാശുപത്രിയിൽ എത്തിച്ച് പ്രാഥമിക ചികിത്സ നൽകിയശേഷം തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി.
ഫയർഫോഴ്സ് ഉദ്യോഗസ്ഥരായ സ്റ്റേഷൻ ഓഫിസർ ടി. സുരേഷ്, സീനിയർ ഫയർ ഓഫിസർ ടി. സണ്ണി, ഫയർ ഓഫിസർമാരായ കൃഷ്ണകുമാർ, സജീവ്, വിഷ്ണു, സുഭാഷ്, ഫ്രാൻസിസ്, സന്തോഷ്, ഷമീർ, കുഞ്ഞുമോൻ എന്നിവരും പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.