കനത്തമഴ; കരുനാഗപ്പള്ളിയില്‍ വ്യാപകനഷ്ടം, ആലപ്പാട് കടല്‍ക്ഷോഭം രൂക്ഷം
text_fieldsകരുനാഗപ്പള്ളി: ശക്തമായ കാറ്റിലും മഴയിലും കരുനാഗപ്പള്ളിയില്‍ വ്യാപക നാശനഷ്ടം. ശക്തമായ കാറ്റില്‍ മരങ്ങളുടെ ശാഖകള്‍ ഒടിഞ്ഞുവീണും മരം പിഴുതുവീണും വീടുകള്‍ക്കും മറ്റും കേടുപാടുകള്‍ സംഭവിച്ചു. പ്രദേശത്ത് വൈദ്യുതി വിതരണവും തടസ്സപ്പെട്ടു. താഴ്ന്നപ്രദേശങ്ങള്‍ പൂര്‍ണമായും വെള്ളക്കെട്ടിലാണ്.
കരുനാഗപ്പള്ളി ദേശീയപാതക്ക് പടിഞ്ഞാറുവശം തീരപ്രദേശം വരെ കാട്ടില്‍കടവ് മുതല്‍ തെക്കോട്ട് പണിക്കര്‍കടവ് വരെ വെള്ളം കയറി വീടുകള്‍ക്ക് നാഷനഷ്ട്ടങ്ങള്‍ സംഭവിച്ചു. മഴയെ തുടര്‍ന്ന് സാംക്രമിക രോഗങ്ങള്‍ പടര്‍ന്നുപിടിക്കാന്‍ സാധ്യതയുണ്ടെന്നും ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും ആരോഗ്യവിഭാഗം മുന്നറിയിപ്പ് നല്കി.
ഓച്ചിറ: കനത്തമഴയെ തുടര്‍ന്ന് ആലപ്പാട് പഞ്ചായത്തിലെ മിക്ക ഭാഗങ്ങളിലും കടല്‍ക്ഷോഭം രൂക്ഷമായി. വെള്ളനാതുരുത്ത്, ചെറയഴീക്കല്, ശ്രായിക്കാട്, അഴീക്കല്‍ ബീച്ച് ഭാഗങ്ങളില്‍ തിരമാലകള്‍ വന്‍ ഉയരത്തിലാണ് അടിച്ചുകയറുന്നത്.
പലയിടത്തും തീരദേശ റോഡ് കടന്ന് വെള്ളം ഒഴുകയാണ്. അഴീക്കല്‍ ബീച്ചില്‍ സന്ദര്‍ശക ഗാലറിയില്‍ വരെ തിരമാല അടിച്ചുകയറി. കടല്‍ പ്രഷുബ്ദമായതിനാല് വള്ളം കടലിറക്കാന്‍ കഴിയാത്ത സ്ഥിതിയാണ്. വള്ളങ്ങള്‍ ഒന്നും തന്നെ കടലിലിറക്കാന്‍ കഴിയുന്നില്ലന്ന് മല്‍സ്യത്തൊഴിലാളികള്‍ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.