ഐ.ആർ.ഇ ഖനനം; അനിശ്ചിതകാല സമരം ചർച്ചയിലേക്ക്
text_fieldsകരുനാഗപ്പള്ളി: അയണിവേലിക്കുളങ്ങരയിൽ ഐ.ആർ.ഇ ഖനനത്തിനെതിരെ ജനകീയ സമരസമിതി നടത്തുന്ന സമരവുമായി ബന്ധപ്പെട്ട് മന്ത്രിതല ചർച്ച ഈ മാസം 18 നോ 19 നോ നടത്താൻ തീരുമാനമായി. അനിശ്ചിതകാല സമരത്തിന്റെ 100ാം ദിവസം മുതൽ ഖനനസ്തംഭന സമരവുമായി മുന്നോട്ട് പോകുവാൻ സമരസമിതി തീരുമാനിച്ചിരുന്നു. ഇതിന്റെ ഭാഗമായി തിങ്കളാഴ്ച രാവിലെ അഞ്ച് മുതൽ സ്ത്രീകൾ ഉൾപ്പെടെ പ്രവർത്തകർ സമരപ്പന്തലിന് സമീപം പീടിക ജങ്ഷനിൽ നിന്ന് പ്രകടനമായെത്തി ഖനനപ്രവർത്തനങ്ങൾ തടഞ്ഞു.
ജനപ്രതിനിധികൾ ഇടപെട്ട് ചർച്ചക്കുള്ള തീയതി അടിയന്തരമായി നിശ്ചയിക്കണമെന്ന് സമരസമിതി ആവശ്യപ്പെട്ടതിനെ തുടർന്ന് എ.എം. ആരിഫ് എം.പി, സി.ആർ. മഹേഷ് എം.എൽ.എ, നഗരസഭ ചെയർമാൻ കോട്ടയിൽ രാജു എന്നിവർ മന്ത്രി പി. രാജീവുമായി സംസാരിച്ച് ചർച്ചക്കുള്ള തീയതി നിശ്ചയിച്ചു. ഖനനഭൂമിയിലെ കുത്തിയിരിപ്പ് സമരം അവസാനിപ്പിച്ച് അനിശ്ചിതകാല സമരം സമരപ്പന്തലിൽ തുടരാൻ സമരസമിതി തീരുമാനിച്ചു.
സമരസമിതി ചെയർമാർ മുനമ്പത്ത് ഷിഹാബ്, ജന. കൺവീനർ ജഗത് ജീവൻ ലാലി, നേതാക്കളായ ഷാജഹാൻ കുളച്ചവരവേൽ, തയ്യിൽ തുളസി, സന്തോഷ്കുമാർ, ഭദ്രകുമാർ, ശശികുമാർ ജീവനം, പനക്കുളങ്ങര സുരേഷ്, അരവിന്ദൻ ചെറുകര, ഷിലു, ധന്യ അനിൽ, ബിന്ദു മോഹൻ, പുഷ്പവല്ലി, മെഥിലി എന്നിവർ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.