കരുനാഗപ്പള്ളി നഗരസഭ; ചെയർമാൻ രാജി വെക്കണമെന്ന് സി.പി.എം ജില്ല സെക്രേട്ടറിയറ്റ്
text_fieldsകരുനാഗപ്പള്ളി: നഗരസഭയിലെ കരാര്‍ ശുചീകരണ തൊഴിലാളി നൽകിയ പീഡന പരാതിയിൽ പ്രതിയായ മുൻസിപ്പൽ ചെയർമാൻ കോട്ടയിൽ രാജു ഉടൻ രാജി സമർപ്പിക്കണമെന്ന് സി.പി.എം ജില്ല സെക്രേട്ടറിയറ്റ് തീരുമാനിച്ചു. നഗരസഭയിലെ അടിയന്തിര പദ്ധതികൾ പൂർത്തിയാക്കി ഈ മാസം 20ന് മുമ്പ് രാജി സമർപ്പിക്കണമെന്നാണ് തീരുമാനം.
ഈ വിവരം സംസ്ഥാന കമ്മിറ്റി അംഗങ്ങളായ സൂസൻ കോടി, കെ.സോമപ്രസാദ് , ജില്ല സെക്രട്ടറിയേറ്റ് മെമ്പർ രാധാമണി എന്നിവർ പാർട്ടി ഏരിയ കമ്മിറ്റി യോഗത്തിൽ റിപ്പോർട്ട് ചെയ്യുകയും കോട്ടയിൽ രാജുവിന് കത്ത് നൽകാനും തീരുമാനിച്ചു. തുടർന്നുള്ള ഒരു വർഷം സി.പി.ഐക്ക് ചെയർമാൻ സ്ഥാനം നൽകുന്നതിനാൽ മുന്നണി തീരുമാനപ്രകാരം രാജി നീട്ടിക്കൊണ്ടു പോകുന്നത് ഉചിതമല്ലെന്ന് നേതാക്കൾ യോഗത്തിൽ അറിയിച്ചു.
പീഡന പരാതിയെ തുടർന്ന് കരുനാഗപ്പള്ളി പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ ചെയർമാൻ പ്രതിയായതോടെ പ്രതിപക്ഷ സമരം ശക്തമായതോടെയാണ് സി.പി.എം ഇടപ്പെട്ടത്. അതേസമയം, ഏരിയ സെക്രട്ടറിയുടെ അധ്യക്ഷതയിൽ ചേർന്ന സി. പി. എം പാർലമെൻററി പാർട്ടി യോഗത്തിൽ നിന്ന് ചെയർമാൻ ഉൾപ്പെടെ ഒമ്പതംഗങ്ങൾ വിട്ടുനിന്നു. ഇപ്പോൾ രാജി നൽകിയാൽ കേസിൽ അകപ്പെട്ടതിനെ തുടർന്നുള്ള ശിക്ഷ നടപടിയായി ജനം കണക്കാക്കുമെന്ന അഭിപ്രായത്തിലാണ് അവർ വിട്ടുനിന്നതത്രെ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.