കെണ്ടയ്നർ ലോറി അപകടത്തിൽ പത്ര വിതരണക്കാരൻ മരിച്ചു: ഞെട്ടൽമാറാതെ നാട്
text_fieldsകരുനാഗപ്പള്ളി: നിയന്ത്രണംവിട്ട് കണ്ടെയ്നർ ലോറി കടത്തിണ്ണയിലേക്ക് പാഞ്ഞുകയറി പത്ര വിതരണക്കാരൻ തൊടിയൂർ വടക്ക്, വേങ്ങറ കുന്നുംപുറത്ത് കോളനിയിൽ യൂസഫ് കുഞ്ഞ് (63) മരിച്ച സംഭവത്തിൽ ഞെട്ടൽ വിട്ടുമാറാതെ പത്ര ഏജൻറുമാരും വിതരണക്കാരും. വെള്ളിയാഴ്ച പുലർച്ചെ അഞ്ചോടെയാണ് നാടിെന ഞെട്ടിച്ച സംഭവം.
അപകടസമയത്ത് അവിടെ ഏജൻറുമാരും വിതരണക്കാരുമായി ഇരുപതോളം പേരുണ്ടായിരുന്നു. ഇൗ സമയത്ത് സാധാരണ 40ഓളം ആളുകൾ പത്രവുമായി ബന്ധപ്പെട്ട് ഉണ്ടാകാറുണ്ട്. അപകടത്തിെൻറ വ്യാപ്തി കുറഞ്ഞത് ഭാഗ്യംകൊണ്ട് മാത്രമാണെന്ന് വിതരണക്കാരും ഏജൻറുമാരും പറയുന്നു.
വലിയ ശബ്ദത്തോടെ വാഹനം വരുന്നത് കണ്ട് എല്ലാവരും ഓടി രക്ഷപ്പെട്ടുകയായിരുന്നു. വിധി യൂസഫിനെ മാത്രം ഓടാനനുവദിച്ചില്ല. പത്രം തിരഞ്ഞ് വേർതിരിക്കുന്ന ശ്രദ്ധയിൽ ഓടിമാറാൻ ഇയാൾക്ക് സമയം ലഭിച്ചില്ല.
ലോറിയുടെ ക്യാബിനും കടയുടെ ഭിത്തിക്കുമിടയിലുമായി യൂസഫ് കുടുങ്ങുകയായിരുന്നു. ഉടൻ തന്നെ നടത്തിയ രക്ഷാപ്രവർത്തനവും ഫലിച്ചില്ല. െക്രയിനെത്തിച്ചുള്ള ഏറെ സമയത്തെ പരിശ്രമത്തിന് ശേഷമാണ് കണ്ടെയ്നറിെൻറ ക്യാബിൻ ഭാഗം ഉയർത്തി യൂസഫ് കുഞ്ഞിനെ പുറത്തെടുക്കാനായത്. അപ്പോഴേക്കും ഒന്നേമുക്കാൽ മണിക്കൂറോളം പിന്നിട്ടിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.