ലാലാജി മെമ്മോറിയൽ സെൻട്രൽ ലൈബ്രറി 95ാം വാർഷിക നിറവിൽ
text_fieldsകരുനാഗപ്പള്ളി: രാഷ്ട്രപിതാവിന്റെ സാന്നിധ്യംകൊണ്ട് ശ്രദ്ധേയമായ കരുനാഗപ്പള്ളി ലാലാജി മെമ്മോറിയൽ സെൻട്രൽ ലൈബ്രറി 95ാം വാർഷികനിറവിൽ.
ലാലാ ലജ്പത്റായിയുടെ നാമധേയത്തിൽ 1930ൽ സ്ഥാപിതമായ ഗ്രന്ഥശാല പണ്ഡിറ്റ് ജവഹർലാൽ നെഹ്റു, കമല നെഹ്റു, ഇന്ദിരാഗാന്ധി, ഡോ. പട്ടാഭി സീതാരാമയ്യ, ക്യാപ്റ്റൻ ലക്ഷ്മി തുടങ്ങി ദേശീയപ്രസ്ഥാന നേതാക്കളും പ്രമുഖരും സന്ദർശിച്ചിട്ടുണ്ട്.
6000 അംഗങ്ങളും 25,000ത്തിൽ അധികം പുസ്തകശേഖരവുമുള്ള താലൂക്കിലെ റഫറൽ ഗ്രന്ഥാലയം കൂടിയാണ് ലാലാജി. പഴയകാല ഗ്രന്ഥങ്ങൾ ഡിജിറ്റലൈസ് ചെയ്ത് പുതുതലമുറയെ വായനയുടെ ലോകത്തേക്ക് എത്തിക്കാൻ ഉതകുന്ന രീതിയിലുള്ള ബഹുനില കെട്ടിടങ്ങളോടുകൂടിയ പുതിയ കെട്ടിട സമുച്ചയത്തിന്റെ ഉദ്ഘാടനവും 95ാമത് വാർഷികവും ബുധനാഴ്ച ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഉദ്ഘാടനം ചെയ്യും. രാവിലെ 11.30ന് നടക്കുന്ന സമ്മേളനത്തിൽ സി.ആർ. മഹേഷ് എം.എൽ.എ അധ്യക്ഷത വഹിക്കുമെന്ന് കെ.ആർ. നീലകണ്ഠപിള്ള സുന്ദരേഷൻ, കോടിയാട്ട് രാമചന്ദ്രൻ പിള്ള, ഡോ. വള്ളിക്കാവ് മോഹൻദാസ്, വർഗീസ് മാത്യു കണ്ണാടിയിൽ എന്നിവർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.