മാളിയേക്കൽ റെയിൽവേ മേൽപാലം തുറന്നു
text_fieldsകരുനാഗപ്പള്ളി: സംസ്ഥാനത്ത് നടപ്പുസാമ്പത്തികവർഷം ഏഴ് റെയിൽവേ മേൽപാലങ്ങൾ കൂടി പൂർത്തിയാക്കാൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായി പൊതുമരാമത്ത് മന്ത്രി പി.എ. മുഹമ്മദ് റിയാസ് പറഞ്ഞു. കേരളത്തില്‍ ആദ്യം പൂര്‍ത്തിയായ സ്റ്റീല്‍ കോണ്‍ക്രീറ്റ് കോമ്പോസിറ്റ് പാലമായ കരുനാഗപ്പള്ളി മാളിയേക്കൽ റെയിൽവേ മേൽപാലം ഓൺലൈനായി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഈ സർക്കാർ അധികാരത്തിൽവന്നശേഷം പൂർത്തിയാകുന്ന പ്രധാന മേൽപാലമാണ് മാളിയേക്കൽ. മറ്റ് മേൽപാലങ്ങളുടെ നടപടിക്രമങ്ങൾ വിവിധ ഘട്ടത്തിലാണെന്നും മന്ത്രി പറഞ്ഞു.
മന്ത്രി കെ.എന്‍. ബാലഗോപാല്‍ അധ്യക്ഷത വഹിച്ചു. സി.ആര്. മഹേഷ് എം.എല്‍.എ സ്വാഗതം പറഞ്ഞു. ആര്.ബി.ഡി.സി.കെ ജനറല്‍ മാനേജര്‍ അബ്ദുല്‍ സലാം റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ജില്ല പഞ്ചായത്ത് പ്രസിഡന്റ് ഡോ.പി.കെ. ഗോപൻ മുഖ്യപ്രഭാഷണം നടത്തി. ജില്ല പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷരായ അനിൽ എസ്. കല്ലേലിഭാഗം, വസന്താമേശ്, ജില്ല പഞ്ചായത്തംഗം ഗേളീ ഷൺമുഖൻ, നഗരസഭ ചെയർമാൻ കോട്ടയിൽ രാജു, ഓച്ചിറ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഗീതാകുമാരി, തൊടിയൂർ പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു രാമചന്ദ്രൻ, ഉഷാകുമാരി, ബഷീർ, പി.കെ. ജയപ്രകാശ്, കെ.എ. ജവാദ്, ഐ. ഷിഹാബ്, ഉഷാകുമാരി, ബഷീർ, ഷാജി മാമ്പള്ളി, ആർ. സോമൻപിള്ള, ബിജു മാരാരിത്തോട്ടം, ആദിനാട് സൈനുദ്ദീൻ, പി. രാജു, വിനോദ് വന്ദനം, ഹരികൃഷ്ണൻ, അലക്സ് ടി.ജെ എന്നിവര്‍ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.