മാളിയേക്കല്‍ റെയില്‍വേ മേല്‍പാലം ആഗസ്റ്റ് രണ്ടിന് തുറക്കും
text_fieldsകരുനാഗപ്പള്ളി: കരുനാഗപ്പള്ളി- ശാസ്താംകോട്ട നിവാസികളുടെ ചിരകാല സ്വപ്നമായ മാളിയേക്കല്‍ റെയില്‍വേ മേല്‍പ്പാലം ആഗസ്റ്റ് രണ്ടിന് നാടിന് സമർപ്പിക്കും. വൈകീട്ട് 5.30ന് മന്ത്രി പി.എ. മുഹമ്മദ് റിയാസ് മേൽപാലം ഉദ്ഘാടനം ചെയ്യുമെന്ന് സി.ആർ. മഹേഷ് എം.എൽ.എ അറിയിച്ചു. ശാസ്താംകോട്ട-കരുനാഗപ്പള്ളി റോഡില്‍ രണ്ടു റെയില്‍വേ ക്രോസുകള്‍ താണ്ടിയായിരുന്നു ഇതുവരെയുള്ള യാത്ര. 546 മീറ്റർ നീളവും 10.2 മീറ്റർ വീതിയിലുമാണ് പാലം നിർമിച്ചിരിക്കുന്നത്.
റെയിൽവേ ഭാഗം ഒഴികെ 33 സ്പാനങ്ങളിലായി 51 പൈലുകളും 13 പൈൽ ക്യാപ്പുകളും രണ്ട് അബട്ട്മന്റുമാണുള്ളത്. ഇവയുടെ ഭാഗം പിയർ ക്യാപ്പ് വരെ ആർ.ബി.ഡി.സി.കെയാണ് നിർമാണം. സൂപ്പർ സ്ട്രക്ചർ റെയിൽവേ നേരിട്ടാണ് നിർവഹിച്ചത്.
കേരളത്തിൽ ആദ്യമായി പൂർണമായി സ്റ്റീൽ കോൺക്രീറ്റ് കോമ്പോസിറ്റ് രീതിയിൽ പൂർത്തീകരിക്കുന്ന മേൽപാലമാണിത്. ഇതിന്റെ പൈൽ, പൈൽ ക്യാപ്പ്, ഡക്ക് സ്ലാബ് എന്നിവ കോൺക്രീറ്റ് രീതിയിലും, പിയർ, പിയർ ക്യാപ്പ്, ഗാർഡറുകൾ എന്നിവ സ്റ്റീലിലുമാണ്. കേരള റെയിൽവേ ബ്രിഡ്ജസ്റ്റ് ഡെവലപ്മെന്റ് കോർപറേഷനായിരുന്നു നിർമാണചുമതല.
ഭൂമി ഏറ്റെടുക്കുന്നതിന് 11.8 കോടി രൂപയും മേൽപാല നിർമാണത്തിന് 26.58 കോടി രൂപയുമാണ് ചെലവഴിച്ചത്. നിർമാണ പ്രവർത്തനങ്ങളുടെ ഉദ്ഘാടനം 2021 ജനുവരി 21ന് മുഖ്യമന്ത്രി പിണറായി വിജയനാണ് നിർവഹിച്ചത്. സംസ്ഥാനത്തെ 10 മേൽപാലങ്ങൾക്കാണ് അനുമതി നൽകിയെങ്കിലും ആദ്യം പൂർത്തീകരിച്ചതും ഇതാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.