പന്മന ആറുമുറിക്കട-വലിയത്ത് മുക്ക് റോഡിന് പുനർജനി
text_fieldsകരുനാഗപ്പള്ളി: കുഴികളും വെള്ളക്കെട്ടും കാരണം യാത്രായോഗ്യമല്ലാത്ത പന്മന ആറുമുറിക്കട-വലിയത്ത് മുക്ക് റോഡിന് പുനർജനി. റോഡിന്റെ പരിതാപാവസ്ഥയെക്കുറിച്ചുള്ള ജൂലൈ 14ലെ ‘മാധ്യമം’ റിപ്പോർട്ടിനെ തുടർന്ന് ചവറ എം.എൽ.എ സുജിത്ത് വിജയൻ പിള്ളയുടെ അടിയന്തര ഇടപെടലിലൂടെയാണ് റോഡിന്റെ ദുരവസ്ഥക്ക് പരിഹാരമാകുന്നത്.
ആറുമുറിക്കട മുതൽ വലിയത്ത് ജങ്ഷൻ വരെയുള്ള റോഡിന് ഒരുകോടി 48 ലക്ഷം രൂപ പ്ലാൻ ഫണ്ടിൽനിന്ന് വകയിരുത്തിയുള്ള പുനർനിർമാണത്തിന് പി.ഡബ്ല്യു.ഡി കരുനാഗപ്പള്ളി സബ് ഡിവിഷൻ മുഖേന അനുമതിക്കായി പൊതുമരാമത്ത് വകുപ്പിന് സമർപ്പിച്ചു.
900 മീറ്റർ മാത്രം ദൂരമുള്ള ഈ റോഡിൽ രൂക്ഷമായ വെള്ളക്കെട്ട് നിമിത്തം യാത്ര ഏറെ ദുസ്സഹമായ സാഹചര്യത്തിൽ ഓടയും കലുങ്കുകളുടെ പുനർനിർമാണവും ഉൾപ്പെടെയുള്ളവയാണ് ത്വരിതഗതിയിൽ നടത്താൻ തീരുമാനിച്ചത്. വയനാട് ദുരന്തപശ്ചാത്തലം നിമിത്തമാണ് മന്ത്രിയുടെ അനുമതി വൈകുന്നതെന്നും മന്ത്രിയെ നേരിൽകണ്ട് ഈ ആവശ്യം പ്രഥമ പരിഗണന നൽകി വേഗം നടപ്പാക്കുമെന്നും എം.എൽ.എ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.