പൂച്ചക്കട മുക്ക്-അരീലേത്ത് മുക്ക് റോഡ് തകർന്നു
text_fieldsകരുനാഗപ്പള്ളി: കുലശേഖരപുരം പഞ്ചായത്തിൽ പുന്നക്കുളം വാർഡിലെ പൂച്ചക്കട മുക്ക് - അരീലേത്ത് മുക്ക് റോഡ് തകർന്നു. സഞ്ചാരം ദുസ്സഹമായി. റോഡിലെമ്പാടും ഗർത്തങ്ങളും, മഴവെള്ളവും കെട്ടി കിടക്കുന്നു. പല ഭാഗത്തും റോഡ് കുളം പോലെ ആയി കഴിഞ്ഞു. രാത്രിയിൽ ഇതു വഴി സഞ്ചരിക്കുന്ന വർ വെള്ളകെട്ടിൽ വീഴുന്നതും പതിവാണ്.
കാൽനടയാത്രക്കാർക്ക് പോലും സുഗമമായി നടന്നു പോകാൻ കഴിയാത്ത അവസ്ഥയാണ്. പത്ത് വർഷങ്ങൾക്ക് മുമ്പ് ബ്ലോക്ക് പഞ്ചായത്തിന്‍റേയും, ഫിഷറീസ് വകുപ്പിന്‍റേയും സംയുക്ത ഫണ്ട് 22 ലക്ഷം രൂപ ചിലവാക്കി. ടാറിങ് ഉൾപ്പെടെയുള്ള നവീകരണം നടത്തിയിരുന്നു. നൂറ് കണക്കിന് യാത്രക്കാർ ദേശീയ പാതയിലേക്ക് പ്രവേശിക്കുന്ന റോഡാണിത്.
ഗ്രാമ പഞ്ചായത്തിന്‍റെ ആസ്തി രജിസ്ട്രറിൽ നിന്നും ജില്ലാ പഞ്ചായത്തിലെ ആസ്തി രജിസ്‌റ്ററിലേക്ക് മാറ്റിയതിനാൽ ജില്ലാ പഞ്ചായത്ത് കനിയണം ഈ റോഡിന്‍റെ പുനർനിർമ്മാണം. എം.എൽ.എ ഫണ്ടുകൾ കോവിസ് ഫണ്ടിലേക്ക് വകമാറ്റിയതിനാൽ എം.എൽ.എ ഫണ്ട് ഉപയോഗിച്ച് റോഡിന്‍റെ ശോച്യാവസ്ഥ പരിഹരിക്കാൻ കഴിയാത്ത സ്ഥിതിയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.