ഗതാഗത തടസ്സമായി റെയിൽവേ ഗേറ്റ്; ‘ബസുകൾ കുനിഞ്ഞ് പോകണം’
text_fieldsകരുനാഗപ്പള്ളി: കുലശേഖരപുരം ആനന്ദാ ജങ്ഷൻ-തഴവ റോഡിൽ ശാസ്താം പൊയ്കയിൽ സ്ഥാപിച്ച റെയിൽവേ ഗേറ്റ് ഗതാഗത തടസ്സം സൃഷ്ടിക്കുന്നതായി പരാതി . തഴവ ഗ്രാമ പഞ്ചായത്തിന്റെ പടിഞ്ഞാറൻ മേഖലകളെ ദേശീയ പാതയുമായി ബന്ധിപ്പിക്കുന്ന പ്രധാന റോഡുകളിൽ ഒന്നാണിത്.
ഇവിടുത്തെ തിരക്ക് പരിഗണിച്ച് റോഡ് വീതി കൂട്ടി ടാർ ചെയ്യുകയും, റെയിൽവേ ഗേറ്റുകൾ സ്ഥാപിക്കുകയും ചെയ്തു. എന്നാൽ ഇവിടെ ഗേറ്റുകൾ ഗതാഗതത്തിന് വെല്ലുവിളി ഉയർത്തുന്ന തരത്തിലാണ് പ്രവർത്തിക്കുന്നത്. വാഹനങ്ങൾക്കായി ഗേറ്റുകൾ തുറന്ന് കൊടുക്കുമ്പോൾ കിഴക്ക് വശത്ത് സ്ഥാപിച്ചിരിക്കുന്ന ഗേറ്റ് 45 ഡിഗ്രി വരെ മാത്രമാണ് ഉയരുന്നത്.
ഇതോടെ ബസുകൾ ഉൾപ്പടെ വാഹനങ്ങൾക്ക് സുരക്ഷിതമായി ട്രാക്ക് മുറിച്ചു കടക്കുവാൻ കഴിയുന്നില്ല . ഗേറ്റുകൾ 80 മുതൽ 85 ഡിഗ്രി വരെ ഉയർന്നു നിന്നാൽ മാത്രമേ വലിയ വാഹനങ്ങൾക്ക് അനായാസം റോഡിലൂടെ കടന്നുപോകുവാൻ കഴിയുകയുള്ളു. സാങ്കേതിക തകരാർ പരിഹരിക്കുന്നതിൽ റെയിൽവേയുടെ അനാസ്ഥ തുടരുകയാണ്. റോഡിന്റെ നിലവിലെ വീതിക്ക് അനുസൃതമായി തൂണുകൾ മാറ്റി സ്ഥാപിക്കണമെന്ന ആവശ്യവും ശക്തമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.