റെയിൽവേക്ക് കരുനാഗപ്പള്ളിയോട് അവഗണന -എ.എം. ആരിഫ് എം.പി
text_fieldsകരുനാഗപ്പള്ളി: റെയിൽവേ സ്റ്റേഷൻ വികസനത്തിനും എക്സ്പ്രസ് ട്രെയിനുകളുടെ സ്റ്റോപ്പിന് വേണ്ടിയും കേന്ദ്ര റെയിൽവേ മന്ത്രിയോടും റെയിൽവേ അധികാരികളോടും നിരന്തരം അഭ്യർഥന നടത്തിയിട്ടും കടുത്ത അവഗണനയാണ് കാട്ടുന്നതെന്ന് എ.എം. ആരിഫ് എം.പി.
കരുനാഗപ്പള്ളി റെയിൽവേ സ്റ്റേഷനിൽ ചെന്നൈ മെയിൽ, കേരള എക്സ്പ്രസ് ട്രെയിനുകൾക്ക് സ്റ്റോപ് അനുവദിക്കണമെന്നും കോവിഡ് കാലത്ത് നിർത്തലാക്കിയ രാജ്യറാണി, മാംഗ്ലൂർ എക്സ്പ്രസ് ട്രെയിനുകൾക്ക് സ്റ്റോപ്പുകൾ പുനഃസ്ഥാപിക്കണമെന്നും സ്റ്റേഷന്റെ അടിസ്ഥാന സൗകര്യ വികസനം നടപ്പാക്കണമെന്നും ആവശ്യപ്പെട്ട് സി.ആർ. മഹേഷ് എം.എൽ.എ റെയിൽവേ സ്റ്റേഷൻ കവാടത്തിൽ നടത്തിയ രാപകൽ സത്യഗ്രഹം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പൊതുജനങ്ങൾക്ക് സൗകര്യപ്പെടുന്നതരത്തിൽ കരുനാഗപ്പള്ളി സ്റ്റേഷൻ ഓഫിസ് പുനർനിർമിക്കണമെന്നും പ്രധാന എക്സ്പ്രസ് ട്രെയിനുകൾക്ക് സ്റ്റോപ് അനുവദിക്കണമെന്നും എം.പി ആവശ്യപ്പെട്ടു.
സി.ആർ. മഹേഷ് എം.എൽ.എ, എം.പിമാരായ കൊടിക്കുന്നിൽ സുരേഷ്, എൻ.കെ. പ്രേമചന്ദ്രൻ, ഡോ. സുജിത്ത് വിജയൻ പിള്ള എം.എൽ.എ തുടങ്ങിയവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.