റേഷൻ വ്യാപാരികൾ ശനിയാഴ്ച മുതൽ അനിശ്ചിതകാല സമരത്തിലേക്ക്
text_fieldsകരുനാഗപ്പള്ളി: റേഷൻ വ്യാപാരികളുടെ അടിസ്ഥാനവേതനം പോലും വെട്ടിക്കുറച്ച സംസ്ഥാന സർക്കാറിന്‍റെ നടപടിക്കെതിരെ ശനിയാഴ്ച മുതൽ അനിശ്ചിതകാലത്തേക്ക് റേഷൻ കടകൾ അടച്ചിടാൻ റേഷൻ വ്യാപാരി സംഘടനകളുടെ സംയുക്ത സമര സമിതി തീരുമാനിച്ചു.
കാലങ്ങളായി റേഷൻ വ്യാപാരികളോട് സംസ്ഥാന സർക്കാർ കാട്ടുന്ന നയങ്ങൾക്കെതിരെയും കഴിഞ്ഞ കാലത്ത് നൽകിയ കിറ്റിന്റെ 11 മാസത്തെ കമീഷൻ നൽകാൻ ഹൈകോടതി പറഞ്ഞിട്ടും നൽകാത്തതിലും പ്രതിഷേധിച്ചാണ് സമരം.
കൂടാതെ, ഇ-പോസ് മെഷീനിൽ അടിക്കടി ഉണ്ടാകുന്ന സർവർ തകരാറുമൂലം ഉണ്ടാകുന്ന വിതരണതടസ്സത്തിലും ഭക്ഷ്യധാന്യം യഥാസമയം ലഭിക്കാതെ വരുന്നതിലും അളവ് തൂക്കങ്ങളിൽ കൃത്യതയില്ലാതെ എൻ.എഫ്.എസ്.എ ഗോഡൗണുകളിൽ നിന്ന് ഭക്ഷ്യധാന്യങ്ങൾ കടകളിലെത്തിക്കുന്ന നടപടിക്കെതിരെയും സംസ്ഥാനത്താകമാനം റേഷൻ വ്യാപാരികൾ നേരിടുന്ന വിവേചനത്തിനെതിരെയും പ്രതിഷേധമുയരുന്നുണ്ട്.
വേതന പാക്കേജ് അടിയന്തരമായി പരിഷ്കരിക്കുക, ആരോഗ്യ ഇൻഷുറൻസ് പരിരക്ഷയിൽ റേഷൻ വ്യാപാരികളെയും ഉൾപ്പെടുത്തുക, റേഷൻ ക്ഷേമനിധിയിൽ കാതലായ മാറ്റം വരുത്തുക വ്യാപാരികളുടെ പെൻഷൻ തുക വർധിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങളും ഉന്നയിച്ചുകൊണ്ടാണ് അനിശ്ചിതകാല സമരം നടത്തുന്നതെന്ന് സംയുക്ത സമര സമിതി കോഓഡിനേഷൻ കമ്മിറ്റി ചെയർമാൻ വി. ശശിധരൻ, കെ.എസ്.ആർ.ആർ.ഡി.എ ജനറൽ കൺവീനർ തേവറ നൗഷാദ്, എ.കെ.ആർ.ആർ.ഡി.എ കൺവീനർമാരായ ബിജു ശശിധരൻ, സജി ഹരികൃഷ്ണൻ, കെ.ജി. മണികുട്ടൻ, സനൽകുമാർ എന്നിവർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.