കരുനാഗപ്പള്ളി മിനി സിവിൽ സ്റ്റേഷൻ നവീകരണത്തിന് 1.10 കോടി
text_fieldsകരുനാഗപ്പള്ളി: മിനി സിവിൽ സ്റ്റേഷൻ നവീകരണത്തിന് 1.10 കോടി രൂപ അനുവദിച്ചതായി സി.ആർ. മഹേഷ് എം.എൽ.എ അറിയിച്ചു. ദേശീയപാത വികസനത്തിന്റെ ഭാഗമായി നിരവധി ഓഫിസുകൾ ഇവിടെ നിന്ന് മാറ്റി പ്രവർത്തിപ്പിക്കേണ്ടതുണ്ട്. ഇവിടെ പ്രവർത്തിച്ചിരുന്ന വിവിധ കോടതികൾ നേരത്തെ തന്നെ മാറ്റി സ്ഥാപിച്ചിരുന്നു. താലൂക്ക് ഓഫിസിലെ കെട്ടിട നികുതി വിഭാഗം, റവന്യൂ റിക്കവറി വിഭാഗം, ജോയൻറ് ആർ.ടി ഓഫിസ്, കയർ ഇൻസ്പെക്ടർ ഓഫിസ്, ജി.എസ്.ടി ഓഫിസ്, റീസർവേ സൂപ്രണ്ട് ഓഫിസ് എന്നിവയാണ് സിവിൽ സ്റ്റേഷന്റെ ഒരു ഭാഗം പൊളിച്ചുനീക്കുന്നതോടെ മാറ്റിസ്ഥാപിക്കേണ്ടത്.
എന്നാൽ നിലവിലുള്ള സ്ഥലത്തുതന്നെ ഈ ഓഫിസുകൾ പ്രവർത്തിപ്പിക്കാനാണ് ഇപ്പോഴത്തെ ധാരണ. കോടതികൾ മാറ്റി സ്ഥാപിക്കുന്നതോടെ ഒഴിവുവരുന്ന സ്ഥലം കൂടി ഇതിനായി പ്രയോജനപ്പെടുത്തും.
നിലവിലെ മിനി സിവിൽ സ്റ്റേഷന് ചുറ്റുമതിൽ നിർമാണം, ടോയ്ലറ്റ് ബ്ലോക്ക് നിർമാണം, പൊളിച്ചു നീക്കം ചെയ്ത ഭാഗങ്ങളിൽ ഭിത്തി നിർമാണം തുടങ്ങിയ പ്രവൃത്തികൾക്കായാണ് 1.10 കോടി തുക അനുവദിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.