കരുനാഗപ്പള്ളി മേഖലയിൽ മോഷണം വ്യാപകം
text_fieldsകരുനാഗപ്പള്ളി: മേഖലയിൽ രാത്രികാല മോഷണങ്ങളും മോഷണശ്രമങ്ങളും വ്യാപകമാകുന്നു. കഴിഞ്ഞ ദിവസം തഴവ മണപ്പള്ളി വടക്ക് സജ്ന മൻസിൽ (കൈതവന) സൈനുലാബ്ദീന്റെ വീട്ടിൽ നിന്ന് ആറ് പവനും15000 രൂപയും കവർന്നു. മണപ്പള്ളി വടക്ക് കുറ്റിയിൽ പടീറ്റതിൽ അബ്ദുൽ കഹാർ, മണപ്പള്ളി വടക്ക് പുത്തൻപുരയിൽ ഷാനവാസ്, ചക്കാലയിൽ വീട്ടിൽ അഷ്റഫ് എന്നിവരുടെ വീടുകളിൽ മോഷണ ശ്രമം നടന്നു.
പുലർച്ചെ മൂന്നിനും നാലിനും ഇടയിലാണ് സംഭവം. വീടിന്റെ പിൻവാതിൽ കട്ടപ്പാര ഉപയോഗിച്ച് ഇളക്കിയ ശേഷമാണ് മോഷ്ടാക്കൾ അകത്ത് കടന്നത്.
പൊലീസും വിരലടയാള വിദഗ്ദ്ധരും സ്ഥലത്തെത്തി തെളിവുകൾ ശേഖരിച്ചു.താലൂക്കിൽ കുലശേഖരപുരം, തഴവ, തൊടിയൂർ പഞ്ചായത്തുകളിലെ നിരവധി ക്ഷേത്രങ്ങളിൽ കഴിഞ്ഞ രണ്ട് മാസങ്ങൾക്കുള്ളിൽ മോഷണശ്രമങ്ങൾ നടന്നതായി പരാതികളുണ്ട്.
വ്യാപകമായ മോഷണങ്ങളും മോഷണശ്രമങ്ങളും നിയന്ത്രിക്കുന്നതിന് പൊലീസ് രാത്രി പട്രോളിങ് ശക്തമാക്കണമെന്ന ആവശ്യം ശക്തമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.