ശശിധരൻപിള്ളക്ക് ഉറക്കം വരില്ല, ടൈപ്പ്റൈറ്ററിെൻറ ശബ്ദം കേൾക്കാതെ...
text_fieldsകരുനാഗപ്പള്ളി: മരുതൂർകുളങ്ങര തെക്ക് ആതിരയിൽ ശശിധരൻപിള്ള ടൈപ്പ്റൈറ്ററുമായി ചങ്ങാത്തം കൂടിയിട്ട് നാലുപതിറ്റാണ്ട് പിന്നിടുന്നു.ഇപ്പോൾ എഴുപത് വയസ്സിലെത്തിയിട്ടും ആ സൗഹൃദം ഉപേക്ഷിക്കാൻ അദ്ദേഹം തയാറല്ല. അക്ഷരങ്ങളെ കമ്പ്യൂട്ടർ കീഴടക്കിയതോടെ ടൈപ്പ്റൈറ്റിങ് കുറഞ്ഞെങ്കിലും കരുനാഗപ്പള്ളി ടൗൺ എൽ.പി.എസിന് മുന്നിലെ പഴയകടയിൽ മെഷീന് പിന്നിൽ ഇപ്പോഴുമുണ്ട് ശശിധരൻപിള്ള.
പലരും ടൈപ്പ് ചെയ്യിക്കാൻ ഇപ്പോഴും എത്തുന്നുണ്ട്. കാരണം ടൈപ് ചെയ്ത മാറ്റർ വർഷങ്ങളോളം നശിക്കാതെ നിലനിൽക്കുമെന്നതാണ് പ്രത്യേകത. നേരത്തേ പാതിരാത്രി വരെ ടൈപ്പ്റൈറ്റിങ് മെഷീന് മുന്നിൽ ഇരുന്ന് ജോലി ചെയ്തിട്ടുണ്ട്.1979ൽ ഐ.ആർ.ഡി.പി പദ്ധതി പ്രകാരം ലഭിച്ച ടൈപ്പ്റൈറ്ററുമായി ടൗണിൽ എത്തിയതാണ് അദ്ദേഹം. 81ൽ രണ്ട് സുഹൃത്തുക്കളെ ഒപ്പം കൂട്ടി ഇംഗ്ലീഷ്-മലയാളം ടൈപ്പിങ് തുടങ്ങി.
90ൽ കുട്ടികളെ ടൈപ്പിങ്ങും ഷോർട്ട് ഹാൻറും പഠിപ്പിക്കാൻ തുടങ്ങി. ജോലി കുറഞ്ഞതോടെ ടെലിഫോൺ ബൂത്ത് സ്ഥാപിെച്ചങ്കിലും മൊബൈൽ ഫോൺ വന്നതോടെ അതിെൻറ കാലവും അസ്തമിച്ചു.എന്നിട്ടും ശശിധരൻപിള്ള പിന്മാറിയിട്ടില്ല. അക്ഷരങ്ങൾക്കൊപ്പം തന്നെ കഴിയുകയാണ് ഇപ്പോഴും ശശിധരൻപിള്ള.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.