ക്ഷേത്രവളപ്പിൽ സ്കൂട്ടർ കത്തിനശിച്ചു
text_fieldsകരുനാഗപ്പള്ളി: തൊടിയൂർ മുഴങ്ങോടി കളരിയിൽ ഭദ്രാഭഗവതി ക്ഷേത്രത്തിന് മുന്നിൽ െവച്ചിരുന്ന സ്കൂട്ടർ കത്തിനശിച്ച നിലയിൽ. കഴിഞ്ഞ രാത്രി 12 ഓടെയാണ് സംഭവം. വൻശബ്ദം കേട്ട് സമീപവാസിയായ ക്ഷേത്രം സെക്രട്ടറി മധുസൂദനൻപിള്ള ഓടിയെത്തിയപ്പോഴാണ് സ്കൂട്ടർ ആളിക്കത്തുന്നത് കാണുന്നത്.
പ്രദേശവാസികളും ചേർന്ന് തീ അണക്കുന്നതിടെ വിവരമറിഞ്ഞ് പൊലീസും എത്തി. സ്കൂട്ടർ പൂർണമായി കത്തിനശിച്ചു. ക്ഷേത്രം ശാന്തി വെൺമണി സ്വദേശി തരുൺകുമാറിെൻറ സ്കൂട്ടറാണിത്. സ്കൂട്ടറിെൻറ ചില ഭാഗങ്ങൾ സമീപത്തെ ആളൊഴിഞ്ഞ സ്ഥലത്തുനിന്ന് കണ്ടെത്തി. ക്ഷേത്ര മതിലിൽ സ്ഥാപിച്ചിരുന്ന ശിലാഫലകം ഇളക്കിമാറ്റാൻ ശ്രമിച്ച നിലയിലുമാണ്. ക്ഷേത്ര മതിലിലേക്കും തീ പടർന്നിട്ടുണ്ട്.
ക്ഷേത്ര പൂജാകർമങ്ങൾ കഴിഞ്ഞ് ശാന്തിക്കാരൻ വീട്ടിലേക്ക് പോകാൻ സ്കൂട്ടർ എടുത്തെങ്കിലും സ്റ്റാർട്ടാകാത്തതിനാൽ ക്ഷേത്രവളപ്പിൽ വെച്ചു. മറ്റൊരാളുടെ വാഹനത്തിലാണ് തഴവയിലെ താമസസ്ഥലത്തേക്ക് പോയതെന്ന് പൊലീസ് പറഞ്ഞു. സംഭവത്തിനുപിന്നിൽ പ്രവർത്തിച്ചവരെ നിയമത്തിന് മുന്നിൽ കൊണ്ടുവരണമെന്ന് ക്ഷേത്രം ഭാരവാഹികൾ ആവശ്യപ്പെട്ടു. കരുനാഗപ്പള്ളി െപാലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.