ഷുഹൈബ് രക്തസാക്ഷിത്വ ദിനാചരണം
text_fieldsകരുനാഗപ്പള്ളി: യൂത്ത് കോൺഗ്രസ് കരുനാഗപ്പള്ളി ടൗൺ മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച ഷുഹൈബ് രക്തസാക്ഷിത്വദിനാചരണം ഡി.സി.സി വൈസ്പ്രസിഡൻറ് ചിറ്റുമൂല നാസര്‍ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡൻറ് ആര്.എസ്. കിരണ്‍ അധ്യക്ഷതവഹിച്ചു. സന്തോഷ്ബാബു, എസ്. അനൂപ്, ബിനോയ് കരിമ്പാലില്‍, അനീഷ് മുട്ടാണിശ്ശേരില്‍, വരുണ്‍ ആലപ്പാട്, മുനമ്പത്ത് വാഹിദ്, അനുശ്രീ, റമീസ് ചക്കാലയില്‍, എം.എ. കബീര്‍, പ്രദീപ്, മുരളീധരന് ആചാരി, എം.വി. വിശാഖ് എന്നിവര്‍ സംസാരിച്ചു.
കൊല്ലം: ഷുഹൈബിെൻറ മൂന്നാമത് രക്തസാക്ഷിത്വദിനം യൂത്ത് കോൺഗ്രസ് നേതൃത്വത്തിൽ ആചരിച്ചു. യൂത്ത് കോൺഗ്രസ് സംസ്ഥാനസെക്രട്ടറി വിഷ്ണുസുനിൽ പന്തളം ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡൻറ് സച്ചിൻ പ്രതാപ് അധ്യക്ഷതവഹിച്ചു. കെ.എസ്.യു ജില്ല വൈസ് പ്രസിഡൻറ് കൗശിക് എം. ദാസ്, ഹർഷാദ് മുതിരപറമ്പ്, സാജിർ കുരീപ്പുഴ, അനീഷ് വേണു, സിദ്ദീഖ് കൊളംബി എന്നിവർ സംസാരിച്ചു.
കരുനാഗപ്പള്ളി: കെ.എസ്.യു കരുനാഗപ്പള്ളി നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച ഷുഹൈബ് രക്തസാക്ഷിത്വദിനാചരണം കെ.എസ്.യു ജില്ല സെക്രട്ടറി അസ്ലം ആദിനാട് ഉദ്ഘാടനം ചെയ്തു. നിയോജകമണ്ഡലം വൈസ്പ്രസിഡൻറ് അനന്തു മുരളി അധ്യക്ഷതവഹിച്ചു.
ഇരവിപുരം: യൂത്ത് കോൺഗ്രസ് ഇരവിപുരം അസംബ്ലി കമ്മിറ്റി സംഘടിപ്പിച്ച ഷുഹൈബ് രക്തസാക്ഷി അനുസ്മരണം ഡി.സി.സി ജനറൽ സെക്രട്ടറി അൻസർ അസീസ് ഉദ്ഘാടനം ചെയ്തു. അസംബ്ലി പ്രസിഡൻറ് പിണയ്ക്കൽ ഫൈസ് അധ്യക്ഷത വഹിച്ചു. യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി കുരുവിള ജോസഫ്, അസൈൻ പള്ളിമുക്ക്, ഷാസലീം, ഹുനൈസ് പള്ളിമുക്ക് തുടങ്ങിയവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.