ഉപജില്ല സ്കൂൾ കലോത്സവം തിങ്കളാഴ്ച മുതൽ തഴവയിൽ
text_fieldsകരുനാഗപ്പള്ളി: കരുനാഗപ്പള്ളി ഉപജില്ല സ്കൂൾ കലോത്സവത്തിന് തിങ്കളാഴ്ച തഴവയിൽ തുടക്കമാകും. തഴവ ഗവ.എച്ച്.എസ്.എസ്, എ.വി.ജി. എച്ച്.എസ്, എ.വി.ജി.എൽ.പി.എസ് സ്കൂളുകളിലെ ആറ് വേദികളിലായാണ് മത്സരങ്ങൾ നടക്കുന്നത്. 75 സ്കൂളുകളിൽ നിന്നുള്ള 6000ത്തോളം കുട്ടികൾ നാലുദിവസങ്ങളിലായി നടക്കുന്ന കലോത്സവത്തിൽ പങ്കെടുക്കും.തിങ്കളാഴ്ച രാവിലെ ഒമ്പതിന് എ.എം. ആരിഫ് എം.പി ഉദ്ഘാടനം ചെയ്യും.
ജില്ല പഞ്ചായത്ത് പ്രസിഡൻറ് സാം കെ. ഡാനിയേൽ അധ്യക്ഷത വഹിക്കും. 17ന് വൈകീട്ട് നടക്കുന്ന സമാപനസമ്മേളനം സി.ആർ. മഹേഷ് എം.എൽ.എ ഉദ്ഘാടനം ചെയ്യും.
സാഹിത്യ അക്കാദമി അംഗം ഡോ. സി. ഉണ്ണിക്കൃഷ്ണൻ സമ്മാനവിതരണം നടത്തും. കലോത്സവ നടത്തിപ്പിനുള്ള ഒരുക്കങ്ങൾ പൂർത്തിയായതായി തഴവ പഞ്ചായത്ത് പ്രസിഡൻറ് വി. സദാശിവൻ, എ.ഇ.ഒ ശ്രീജ ഗോപിനാഥ്, ജനറൽ കൺവീനർ കെ.എ. വാഹിദ, പോഗ്രാം കമ്മിറ്റി കൺവീനർ കെ. ശ്രീകുമാർ, സ്വീകരണ കമ്മിറ്റി കൺവീനർ റെജി എസ്. തഴവ, പബ്ലിസിറ്റി ചെയർമാൻ പ്രദീപ് കുമാർ എന്നിവർ അറിയിച്ചു.
സ്‌കൂളുകള്‍ക്ക് മുന്നില്‍ പാര്‍ക്കിങ് അനുവദിക്കില്ല
കരുനാഗപ്പള്ളി: തഴവയില്‍ 14, 15, 16, 17 തീയതികളില്‍ നടക്കുന്ന കരുനാഗപ്പള്ളി ഉപജില്ല സ്‌കൂള്‍ കലോത്സവത്തിന്റെ ഗതാഗത നിയന്ത്രണത്തിന്റെ ഭാഗമായി കലോത്സവം നടക്കുന്ന മൂന്ന് സ്‌കൂളുകളുടെയും മുന്നിലുള്ള റോഡുകളില്‍ വാഹന പാര്‍ക്കിങ് അനുവദിക്കില്ല.
വലിയ വാഹനങ്ങള്‍ കുട്ടികളെ സ്‌കൂളുകളുടെ മുന്നില്‍ ഇറക്കിയശേഷം തഴവ ആല്‍ത്തറമൂട് മൈതാനത്തും ഇരുചക്രവാഹനങ്ങള്‍ എ.വി.ജി.എസ് ജങ്ഷന് തെക്കുവശമുള്ള തുറസ്സായ സ്ഥലത്തും തഴവ പഞ്ചായത്ത് ഓഫിസിന് എതിര്‍വശത്തായും പാര്‍ക്ക് ചെയ്യണമെന്ന് എ.ഇ.ഒ ശ്രീജ ഗോപിനാഥ് അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.