ആലപ്പാട് പഞ്ചായത്തിലെ കടലാക്രമണത്തിന് പരിഹാരമാകുന്നു
text_fieldsകരുനാഗപ്പള്ളി: ആലപ്പാട് ഗ്രാമ പഞ്ചായത്തിലെ കടലാക്രമണത്തിന് പരിഹാരമായി 172.5 കോടി രൂപയുടെ പദ്ധതി രേഖ തയാറാക്കി സർക്കാർ അനുമതിക്ക് നൽകിയതായി സി.ആർ. മഹേഷ് എം.എൽ.എ അറിയിച്ചു. ആലപ്പാട് ഗ്രാമ പഞ്ചായത്തിന്റെ ഏകദേശം 10 കിലോമീറ്ററോളം കടൽത്തീരമാണ്.
നിലവിൽ മൂന്ന് കിലോ മീറ്റർ ഭാഗത്തുമാത്രമാണ് കടൽ ഭിത്തി നിർമിച്ചിട്ടുള്ളത്. നിരന്തരമായ കടലാക്രമണത്തിൽ നിരവധി വീടുകൾ നശിക്കുന്നതിനാൽ മത്സ്യത്തൊഴിലാളികൾ ഭയാശങ്കയോടെയാണ് താമസിക്കുന്നത്. ഇറിഗേഷൻ റിസർച്ച് ഡെവലപ്മെന്റ് ബോർഡാണ് പദ്ധതിരേഖ തയാറാക്കിയത്.
നാഷനൽ സെന്റർ ഫോർ കോസ്റ്റൽ റിസർച്ച് പരിശോധിച്ച് അംഗീകരിച്ച് സർക്കാറിന്റെ ഭരണാനുമതി ലഭ്യമാകുന്ന മുറക്ക് സാങ്കേതികാനുമതിക്കായി നൽകുമെന്നും കിഫ്ബി പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് കടൽഭിത്തി നിർമാണം നടപ്പാക്കുന്നതെന്നും എം.എൽ.എ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.