തെരുവുവിളക്കുകള്‍ കത്തുന്നില്ല; കൗണ്‍സിലര്‍മാര്‍ നഗരസഭ സെക്രട്ടറിയെ ഉപരോധിച്ചു
text_fieldsകരുനാഗപ്പള്ളി: നഗരസഭയിലെ ഭൂരിപക്ഷം വാര്‍ഡുകളിലും തെരുവുവിളക്കുകള്‍ കത്തിക്കണമെന്ന കൗണ്‍സിലര്‍മാരുടെ നിരന്തര ആവശ്യം പരിഗണിക്കാത്തതില്‍ പ്രതിഷേധിച്ച് യു.ഡി.എഫ് പാര്‍ലമെന്ററി പാര്‍ട്ടിയുടെ നേതൃത്വത്തില്‍ കൗണ്‍സിലര്‍മാര്‍ നഗരസഭ സെക്രട്ടറിയെ ഉപരോധിച്ചു.
തകര്‍ന്ന റോഡുകളില്‍ കൂടി സഞ്ചരിക്കുന്ന യാത്രക്കാര്‍ രാത്രികാലങ്ങളില്‍ വെളിച്ചമില്ലാത്തതിനാല്‍ അപകടത്തില്‍പ്പെടുന്നത് പതിവാണ്.
റോഡിന്റെ വശങ്ങളില് കാടുമൂടിക്കിടക്കുന്നതിനാല്‍ ഇഴജന്തുക്കളുടെ ശല്യവും കൂടുതലാണ്. പദ്ധതി നടപ്പാക്കുന്ന ഉദ്യോഗസ്ഥരും ഭരണക്കാരും തമ്മിലുള്ള പൊരുത്തക്കേടുകള്‍ കാരണം മെയിന്റനന്‍സ് നടത്തുന്ന തൊഴിലാളികള്‍ക്ക് പലപ്പോഴും ശമ്പളം നല്കാന് കഴിയാത്ത സ്ഥിതിയുണ്ട്. ശമ്പളത്തിനായി തൊഴിലാളികള്‍ക്ക് പണിമുടക്കേണ്ടി വന്നു. വാര്‍ഡ്സഭകള്‍ കൂടിയപ്പോള്‍ ഈ വിഷയത്തില്‍ വലിയ പ്രതിഷേധങ്ങള്‍ ഉയര്‍ന്നിരുന്നു. ഈ സാഹചര്യത്തിലാണ് യു.ഡി.എഫ് കൗണ്‍സിലര്‍മാര്‍ സെക്രട്ടറിെയയും ഇംപ്ലിമെന്റിങ് ഉദ്യോഗസ്ഥനായ അസി. എൻജിനീയറെയും ഉപരോധിച്ചത്.
ചെയര്‍മാനും സെക്രട്ടറിയും അസി. എൻജിനീയറും യു.ഡി.എഫ് കൗണ്‍സിലര്‍മാരുമായി നടത്തിയ ചര്‍ച്ചയെ തുടര്‍ന്ന് ഉടനടി പ്രശ്നങ്ങൾ പരിഹരിക്കാമെന്ന് ഉറപ്പുനല്കിയതിന്റെ അടിസ്ഥാനത്തില്‍ ഉപരോധം അവസാനിപ്പിച്ചു.
യു.ഡി.എഫ് പാര്‍ലമെന്ററി പാര്‍ട്ടി ലീഡര്‍ എം. അന്‍സാര്‍, കൗണ്‍സിലര്‍മാരായ അഡ്വ. ടി.പി. സലിംകുമാര്‍, ബീന ജോണ്സണ്, സിംലാല്‍, റഹിയാനത്ത് ബീവി, എം.എസ്. ഷിബു എന്നിവര്‍ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.