റേഷൻ വിതരണത്തിനെത്തുന്ന ഗോതമ്പ് ഭക്ഷ്യയോഗ്യമല്ലെന്ന്
text_fieldsറേഷൻ കടകൾ വഴി വിതരണത്തിനെത്തിച്ച ഗോതമ്പിലെ പ്രാണികൾ
കരുനാഗപ്പള്ളി: റേഷൻ കടകൾ വഴി വിതരണത്തിനെത്തുന്ന ഗോതമ്പ് ഭക്ഷ്യയോഗ്യമല്ലെന്ന പരാതി ഉയരുന്നു. കരുനാഗപ്പള്ളി മേഖലയിൽ ആറു മാസത്തിലധികമായി പുഴു കയറിയ ഗോതമ്പാണ് റേഷൻ കടകളിൽ വിതരണത്തിനായെത്തുന്നത്.
എഫ്.സി.ഐ ഗോഡൗണുകളിൽനിന്ന് എത്തുമ്പോഴേ ഗോതമ്പിൽ പുഴുക്കളും പ്രാണികളുമായതിനാൽ ഇക്കാര്യത്തിൽ കടയുടമകൾ കൈമലർത്തുകയാണ് പതിവ്. ദരിദ്ര വിഭാഗത്തിനായി റേഷൻ കടകളിലെത്തുന്ന ഭക്ഷ്യധാന്യങ്ങളുടെ ഗുണനിലവാരം ഉറപ്പുവരുത്തുന്നതിൽ അധികൃതർ തികഞ്ഞ അനാസ്ഥയാണ് തുടരുന്നതെന്ന ആക്ഷേപമുയരുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.