Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightKarunagappallichevron_rightകന്നേറ്റി...

കന്നേറ്റി പാലത്തിൽനിന്ന് ചാടിയ യുവാവ് മരിച്ചു

text_fields
bookmark_border
deadbody
cancel

കരുനാഗപ്പള്ളി: കന്നേറ്റി പാലത്തിൽനിന്ന്​ കായലിലേക്ക് ചാടിയ യുവാവ് മരിച്ചു. മരുതൂർകുളങ്ങര തെക്ക് മുരളീഭവനത്ത് ബിനുആണ് (45) മരിച്ചത്. വ്യാഴാഴ്​ച 2.30 ഓടെയാണ് കന്നേറ്റി പാലത്തിൽനിന്നും ഒരാൾ കായലിലേക്ക് ചാടുന്നത് അത​ുവഴി പോയവർ കണ്ടത്.

കരുനാഗപ്പള്ളി പൊലീസും ഫയർഫോഴ്സും തിരച്ചിൽ നടത്തുന്നതിടെ കൊല്ലത്തുനിന്നുമെത്തിയ ഫയർഫോഴ്സ് സ്പെഷൽ സ്​കൂബ ടീം എത്തി തിരച്ചിൽ നടത്തി വൈകീട്ട്​ 4.30 ഓടെ മൃതദേഹം കണ്ടെത്തുകയായിരുന്നു.

ബിനുവും മാതാവും മാത്രമാണ് വീട്ടിൽ താമസമെന്ന്​ പൊലീസ് പറഞ്ഞു. പിതാവ്: പരേതനായ മുരളി. മാതാവ്: തുളസി. മൃതദേഹം കരുനാഗപ്പള്ളി താലൂക്കാശുപത്രി മോർച്ചറിയിൽ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:deathjumped from the Bridge
News Summary - The young man who jumped from the Bridge died
Next Story