'തുളസിക്കതിർ നുള്ളി': ഗാനരചയിതാവിനും ഗായികക്കും ആദരം
text_fieldsകരുനാഗപ്പള്ളി: സമൂഹമാധ്യമങ്ങളിലൂടെ ശ്രദേധയമായ 'തുളസിക്കതിർ നുള്ളിയെടുത്തു കണ്ണന്നൊരു മാലയ്ക്കായി' എന്ന കൃഷ്ണഭക്തിഗാനം എഴുതിയ കല്ലേലിഭാഗം പട്ടശ്ശേരിൽ സഹദേവനെയും പാട്ടുപാടി ശ്രദ്ധേയയായ ഹനഫാത്തിം എന്ന ഒമ്പതാം ക്ലാസ് വിദ്യാർഥിയെയും സാന്ത്വനം കരുനാഗപ്പള്ളി ആദരിച്ചു.
സഹദേവെൻറ വീട്ടുമുറ്റത്താണ് ചടങ്ങ് നടത്തിയത്. 33 വർഷം മുമ്പ് സഹദേവൻ ഡയറിയിൽ കുറിച്ചിട്ട പാട്ടായിരുന്നു ഇത്.ഹന പാട്ട് പാടിയതോടെ കൃഷ്ണഭക്തിഗാനം സമൂഹ മാധ്യമങ്ങളിലൂടെ വൈറലായി.രചയിതാവിനെ കണ്ടെത്താനുള്ള ഹാരിസ് ഹാരി എന്ന ഫോട്ടോഗ്രാഫറുടെ അന്വേഷണമാണ് സഹദേവനിലെത്തിയത്.
ഹനയും സഹദേവനും തൊടിയൂർ നിവാസികളും അടുത്തടുത്തുള്ളവരുമാണ്.സാന്ത്വനം ഡയറക്ടർ നജീബ് മണ്ണേൽ സഹദേവനെയും സാന്ത്വനം കരുനാഗപ്പള്ളി കോഓഡിനേറ്റർ പുന്നൂർ ശ്രീകുമാർ ഹനയെയും ആദരിച്ചു.ബിജു മുഹമ്മദ് ആമുഖ പ്രഭാഷണം നടത്തി. ഹാരിസ് ഹാരി, അജയൻ ,നൗഷാദ് ഫിദ, എന്നിവർ സംബന്ധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.