വീടിനകത്ത് ഏഴ് വയസ്സുകാരനും വല്യച്ഛനും തെരുവുനായുടെ കടിയേറ്റു
text_fieldsകരുനാഗപ്പള്ളി: വീടിനകത്ത് കളിച്ചുകൊണ്ടിരുന്ന ഏഴ് വയസ്സുകാരനും, രക്ഷിക്കാനെത്തിയ വല്യച്ഛനും തെരുവ് നായുടെ കടിയേറ്റു.തഴവ കടത്തൂർ കോട്ടുകര വീട്ടിൽ ഉണ്ണിയുടെ മകൻ അശ്വിനും, ഉണ്ണിയുടെ ജ്യേഷ്ഠ സഹോദരൻ അനിക്കുമാണ് നായുടെ കടിയേറ്റത്. ഇരുവരേയും കരുനാഗപ്പള്ളി താലൂക്ക് ആശുപത്രിയിൽ വാക്സിനേഷന് വിധേയമാക്കി. തലയ്ക്ക് കടിയേറ്റ കുട്ടിയെ ഇന്നലെ വൈകിട്ടോടെ ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. തിങ്കളാഴ്ച രാവിലെ 9.30 നോടെ സഹോദരിയുമൊത്ത് വീടിനകത്ത് കളിച്ചുകൊണ്ടിരിക്കുന്നതിനിടയിൽ പാഞ്ഞ് കയറി വന്ന തെരുവ് നായ് കുട്ടിയെ അക്രമിക്കുകയായിരുന്നു.
ബഹളം കേട്ട് ഓടിയെത്തിയ അനിയ്ക്ക് കുട്ടിയെ രക്ഷിക്കുന്നതിനിടയിലാണ് കടിയേറ്റത്. നായ്ക്ക് പേവിഷബാധയുള്ളതായി സംശയമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.