കോവിഡ് വാരിയേഴ്സിനെ വാർത്തെടുക്കാൻ യുനിസെഫ് പദ്ധതി
text_fieldsകരുനാഗപ്പള്ളി: കോവിഡിനോടൊപ്പം ജീവിക്കുക എന്ന പുതിയ സന്ദേശവുമായി കുട്ടികൾക്ക് വേണ്ടി പ്രവർത്തിക്കുന്ന അന്താരാഷ്ട്ര സംഘടന സ്നേഹസേനയുമായി ചേർന്ന് 'കോവിഡ് വാരിയേഴ്സ് 2021' എന്ന പരിപാടിക്ക് തുടക്കമായി. പരിപാടിയുടെ ഭാഗമായി പുതിയ തലമുറയിലെ കുട്ടികൾക്കും യുവാക്കൾക്കും കോവിഡ് പ്രതിരോധവും, കോവിഡിനൊപ്പെം എങ്ങനെ ജീവിക്കണമെന്ന പരീശീലനവും നൽകുവാനാണ് ഉദ്ദേശിക്കുന്നത്.
കോവിഡാനാന്തര കാലഘട്ടത്തിൽ കുട്ടികളുടെ സംരക്ഷണവും കുട്ടികളുടെ ചിന്തകളും വരും തലമുറയെ വാർത്തെടുക്കുന്നതിനും സാമൂഹിക നിർമാണത്തിനും പ്രയോജനപ്പെടുത്തുക എന്ന തരത്തിൽ ഇന്ത്യ ഓട്ടാകെ നടപ്പിലാക്കുന്ന പരിപാടിയുടെ ഭാഗമായിട്ടാണ് കരുനാഗപ്പള്ളിയിലും ഈ പരിപാടിക്ക് തുടക്കം കുറിച്ചത്. 10 വയസ് മുതൽ 30 വയസ് വരെ പ്രായമുള്ളവരെയാണ് ഉൾപ്പെടുത്തുക. ഇവർക്ക് ആവശ്യമായ ബോധവത്കരണം പരിശീലനം അതോടൊപ്പം തന്നെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ നേരിൽ കാണുന്നതിനുള്ള സന്ദർശന പരിപാടികൾ അടക്കമുള്ളവ ഒരുക്കിയിട്ടുണ്ട്.
ഇതിന്‍റെ പ്രാഥമികയോഗം കരുനാഗപ്പള്ളി പുത്തൻതെരുവിൽ പ്രവർത്തിക്കുന്ന എന്‍റെ വായനശാല അങ്കണത്തിൽവെച്ച് നടന്നു. സ്നേഹസേന ഡയറക്ടർ ഡോ. അനിൽ മുഹമ്മദ്, ഫസൽ അഹമ്മദ്, താഹ വരിക്കോലിൽ എന്നിവർ സംസാരിച്ചു. ആർ.ജെ. രേവതി, ആർ.ജെ ഗോപിക എന്നിവർ ക്ലാസ് എടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.