തരിശുഭൂമിയിലെ കൃഷിക്ക് നൂറുമേനി
text_fieldsകരുനാഗപ്പള്ളി: കർഷകസംഘം വനിത സംഘം കൂട്ടായ്മയുടെ നേതൃത്വത്തിൽ തരിശുഭൂമിയിൽ നടത്തിയ നെൽകൃഷിയിൽ മികച്ച വിളവ്.കുലശേഖരപുരം പഞ്ചായത്ത് ആറാം വാർഡിൽ കുഴുവേലിമുക്കിന് സമീപമുള്ള തഴവയൽ പാടശേഖരത്തെ ഒരേക്കറോളം തരിശുഭൂമിയിലാണ് നെൽകൃഷിയിൽ നൂറുമേനി വിളവ് നേടിയത്. കർഷകസംഘം ജില്ലകമ്മിറ്റി അംഗം പി. അനിത, മായ, ജലജ, മിനി, സെലീന എന്നിവരുടെ നേതൃത്വത്തിലാണ് വർഷങ്ങളായി കൃഷിയിറക്കിയത്.
ഉമ ഇനത്തിൽെപട്ട വിത്താണ് വിതച്ചത്. വിത്ത് കൃഷിവകുപ്പാണ് ലഭ്യമാക്കിയത്. കൂടാതെ കർഷകകൂട്ടായ്മയുടെ നേതൃത്വത്തിൽ 15 ഏക്കറോളം വരുന്ന സ്ഥലത്ത് ഇടവിളകൃഷി, പച്ചക്കറി, കരനെൽ കൃഷി എന്നിവയും വിജയകരമായി പൂർത്തിയാക്കി. നെൽകൃഷിയുടെ വിളവെടുപ്പ് ജില്ലപഞ്ചായത് പ്രസിഡൻറ് സി. രാധാമണി ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് മറ്റത്ത് രാജൻ, ലിനേഷ്, രാമചന്ദ്രൻ, ഉദയൻ, രമണി എന്നിവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.