സഹോദരിക്ക് ഫോണ്‍ നല്‍കാമോ ? സഹോദരെൻറ സന്ദേശത്തിന് ലാപ്ടോപ് നല്കി മന്ത്രിയുടെ മറുപടി
text_fieldsകരുനാഗപ്പള്ളി: ഓണ്‍ലൈന്‍ പഠനത്തിന് ഫോണില്ലാതെ വിഷമിക്കുന്ന സഹോദരിയുടെ വിഷമം കണ്ട് സഹോദരന് ഉന്നത വിദ്യാഭ്യാസ മന്ത്രിക്കയച്ച സന്ദേശം ഫലം കണ്ടു. കുലശേഖരപുരം ആദിനാട് വടക്ക് പെരിങ്ങേലില്‍ (പ്രസന്നഭവനത്തില്‍) അഭിജിത്താണ് സഹോദരിയുടെ പഠനത്തിന് സ്മാര്‍ട്ട്ഫോണ്‍ നല്കാന് സാധിക്കുേമാ എന്ന് സന്ദേശം അയച്ചത്. സന്ദേശം ലഭിച്ച ഉടന്‍ ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്. ബിന്ദു വിഷയത്തില്‍ ഇടപെട്ടു.
തുടര്‍ന്ന് മന്ത്രിയുടെ അഡീഷനല്‍ പ്രൈവറ്റ് സെക്രട്ടറിയും എ.കെ.പി.സി.ടി.എ മുന്‍ സംസ്ഥാന സെക്രട്ടറിയുമായ ഡോ. ഇന്ദുലാല്‍ എ.കെ.പി.സി.ടി.എ കായംകുളം എം.എസ്.എം കോളജ് ബ്രാഞ്ചുമായി ബന്ധപ്പെടുകയും മന്ത്രി നേരിട്ട് വിവരം വിളിച്ചുപറയുകയും ചെയ്തു. ഉടന്‍ തന്നെ കോളജ് അധ്യാപക സംഘടനയുടെ ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച ലാപ്ടോപ് അഭിജിത്തിെൻറ സഹോദരിയും മൂന്നാം വര്‍ഷ ബി.ടെക് കമ്പ്യൂട്ടര്‍ സയന്‍സ് വിദ്യാര്‍ഥിയുമായ അഭിമോള്‍ക്ക് എ.കെ.പി.സി.ടി.എ സെക്രട്ടറി ടി.ആര് മനോജ് കൈമാറി. വാടകവീട്ടിലാണ് അഭിയും കുടുംബവും താമസിക്കുന്നത്. കൂലിപ്പണിക്കാരായ മാതാപിതാക്കളുടെ പക്കല്‍ മകള്‍ക്ക് സ്മാര്‍ട്ട്ഫോണ്‍ വാങ്ങി നല്‍കാനുള്ള പണമുണ്ടായിരുന്നില്ല. മൂവരുടെയും വിഷമം കണ്ടാണ് അഭിജിത്ത് മന്ത്രിക്ക് മെസേജയച്ചത്. സഹോദരെൻറ ഒരു ടെക്സ്റ്റ് മെസേജില്‍ തന്നെ തനിക്ക് സഹായമെത്തിച്ച മന്ത്രിയോട് നന്ദിയുണ്ടെന്ന് അഭിയും കുടുംബവും പറഞ്ഞു.
ശനിയാഴ്ച വൈകീട്ട് അഭിമോളുടെ വീട്ടില്‍ നടന്ന ചടങ്ങില്‍ ഡോ. ടി.ആര്. മനോജിനെ കൂടാതെ സംഘടന ഭാരവാഹികളായ ഡോ. എസ്. ഫാറൂഖ്, ഡോ. എം. അനില്‍കുമാര്‍, സെക്രട്ടറി പ്രഫ. അന്‍വര്‍ ഹുസൈന്, സി.പി.എം ലോക്കല്‍ സെക്രട്ടറി പി. ഉണ്ണി, ഗ്രാമപഞ്ചായത്തംഗം ബി. ശ്യാമള, അബാദ് ഫാഷ, ജിനേഷ്, രഞ്ജിത്ത്, ഗോപകുമാര്‍ എന്നിവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.