കേരള സെറാമിക്സ് മുന്നേറ്റത്തിൽ; പ്രകൃതി വാതക പ്ലാൻറ് ഉദ്ഘാടനം 22ന്
text_fieldsകുണ്ടറ: നഷ്ടത്താൽ കൂപ്പുകുത്തി 2016ൽ അടച്ചുപൂട്ടൽ ഭീഷണി നേരിട്ട കുണ്ടറയിലെ പൊതുമേഖല സ്ഥാപനമായ കേരള സെറാമിക്സ് ലിമിറ്റഡ് വളർച്ചയുടെ പാതയിൽ.
പുതുതായി സ്ഥാപിച്ച പ്രകൃതി വാതക പ്ലാൻറ് 22ന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. എൽ.ഡി.എഫ് സർക്കാറിെൻറ പൊതുമേഖല സ്ഥാപനങ്ങളുടെ പുനരുദ്ധാരണ പദ്ധതിയിൽ ഉൾപ്പെടുത്തി നടപ്പാക്കിയ പ്രവർത്തനങ്ങളുടെ ഭാഗമായാണ് സെറാമിക്സ് ലാഭത്തിലേക്കുയർന്നത്.
മെച്ചപ്പെട്ട ഉൽപാദനവും ഉയർന്ന ഗുണനിലവാരവും നേടുന്നതിനായി സർക്കാർ അനുവദിച്ച 23 കോടി രൂപ ചെലവഴിച്ച് പ്രകൃതി വാതകമുപയോഗിച്ച് പ്രവർത്തിക്കുന്ന ഡ്രയർ പ്ലാൻറും 15 വർഷത്തേക്ക് ഉപയുക്തമാക്കാൻ കഴിയുന്ന ഖനനഭൂമിയും സ്വന്തമാക്കി.
പുതിയ പ്ലാൻറ് പ്രവർത്തിച്ചുതുടങ്ങുന്നതോടെ ഇന്ധനച്ചെലവ് 70 ശതമാനം ലാഭിക്കാൻ കഴിയും. പുതിയ എൽ.എൻ.ജി പ്ലാൻറ് 22ന് വൈകീട്ട് 3.30ന് മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി ഉദ്ഘാടനം ചെയ്യും. മന്ത്രി ഇ.പി. ജയരാജൻ അധ്യക്ഷത വഹിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.