സമഗ്രവികസനത്തില് കേരളം രാജ്യത്തിന് മാതൃക -മന്ത്രി ജെ. ചിഞ്ചുറാണി
text_fieldsകൊല്ലം: സമഗ്രവികസന കാര്യത്തിൽ കേരളം രാജ്യത്തിന് മാതൃകയാണെന്ന് മന്ത്രി ജെ. ചിഞ്ചുറാണി. സംസ്ഥാന സര്‍ക്കാര്‍ രണ്ടാം വാര്‍ഷികത്തിന്റെ ഭാഗമായുള്ള ‘എന്റെ കേരളം’ പ്രദര്‍ശന വിപണന മേളയുടെ സമാപന സമ്മേളനം ആശ്രാമം മൈതാനിയില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വികസന തുടര്‍ച്ചയുടെ സര്‍ക്കാരാണിത്.
മന്ത്രി കെ.എന്‍. ബാലഗോപാല്‍ അധ്യക്ഷത വഹിച്ചു. ജില്ല പഞ്ചായത്ത് പ്രസിഡന്റ് പി.കെ. ഗോപന്, ജില്ല കലക്ടര്‍ അഫ്സാന പര്‍വീണ്‍, സബ് കലക്ടര്‍ മുകുന്ദ് ഠാക്കൂര്‍, എ.ഡി.എം ആര്. ബീനാറാണി, എ.എസ്.പി സോണി ഉമ്മന്‍കോശി, പി.ആര്.ഡി ഡെപ്യൂട്ടി ഡയറക്ടര്‍ സുനില്‍ ഹസന്, ജില്ല ഇന്‍ഫര്‍മേഷന്‍ ഓഫിസര്‍ പി.ആര്. സാബു എന്നിവർ പങ്കെടുത്തു.
‘എന്റെ കേരളം’പ്രദര്‍ശന വിപണന മേളയിലെ മികച്ച തീം, വിപണന സ്റ്റാളുകള്‍ക്കുള്ള പുരസ്കാരങ്ങള്‍ മന്ത്രി ജെ. ചിഞ്ചുറാണി വിതരണം ചെയ്തു. തീം സ്റ്റാള്‍ വിഭാഗത്തില്‍ മൃഗസംരക്ഷണ വകുപ്പ് ഒന്നാം സ്ഥാനം കരസ്ഥമാക്കി. രണ്ടാം സ്ഥാനം പൊലീസ് വകുപ്പും മൂന്നാം സ്ഥാനം കാര്‍ഷിക വികസന കര്‍ഷകക്ഷേമ വകുപ്പും നേടി. മികച്ച വിപണന സ്റ്റാളിനുള്ള പുരസ്കാരം ചവറ എഫ്.സി.എം.സിയും രണ്ടാം സ്ഥാനം ഓയൂര്‍ കെ.കെ ബീ ഫാമും സ്വന്തമാക്കി. മികച്ച സേവന സ്റ്റാളായി ഐ.ടി മിഷന് സ്റ്റാള്‍ തെരഞ്ഞെടുക്കപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.