അതിദരിദ്രർ ഇല്ലാത്ത സംസ്ഥാനമായി കേരളം അതിവേഗം മാറുന്നു - മന്ത്രി കെ. രാധാകൃഷ്ണൻ
text_fieldsകൊല്ലം: അതിദരിദ്രർ ഇല്ലാത്ത സംസ്ഥാനമായി കേരളത്തെ മാറ്റുന്നതിനുള്ള പദ്ധതികൾ സർക്കാർ അതിവേഗം നടപ്പാക്കിവരുകയാണെന്ന് മന്ത്രി കെ. രാധാകൃഷ്ണൻ.
സാമൂഹിക ഐക്യദാർഢ്യ പക്ഷാചരണ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി . 64006 കുടുംബങ്ങളാണ് അതിദരിദ്രരായി സംസ്ഥാനത്തുള്ളത്. അടുത്തവർഷം നവംബർ മാസത്തോടുകൂടി തന്നെ ഇതിലെ 97 ശതമാനത്തോളം പേരുടെയും അതിദാരിദ്ര്യ അവസ്ഥക്ക് പരിഹാരം കാണും.
ശേഷിക്കുന്നവരുടെ പ്രശ്നങ്ങളും ഉടൻ പരിഹരിക്കുമെന്നും പറഞ്ഞു. സമ്പത്തിന്റെയും അധികാരത്തിന്റെയും വികേന്ദ്രീകരണത്തിലൂടെ മാത്രമേ പട്ടിക വിഭാഗങ്ങളുടെ സാമൂഹികപുരോഗതി സാധ്യമാകൂ. മാറുന്ന കാലത്തിനനുസരിച്ചുള്ള വെല്ലുവിളികളെ നേരിടുന്നതിന് അവരെ പ്രാപ്തരാക്കുന്ന തരത്തിലുള്ള പദ്ധതികൾ വിഭാവനം ചെയ്തു നടപ്പിലാക്കുമെന്നും മന്ത്രി പറഞ്ഞു.
മന്ത്രി ജെ. ചിഞ്ചുറാണി അധ്യക്ഷതവഹിച്ചു. എം. നൗഷാദ് എം.എൽ.എ , എൻ.കെ. പ്രേമചന്ദ്രൻ എം.പി, കൊടിക്കുന്നിൽ സുരേഷ് എം.പി, പി.എസ്. സുപാൽ എം.എൽ.എ , മേയർ പ്രസന്ന ഏണസ്റ്റ്, കൗൺസിലർ എ.കെ. സവാദ്, പട്ടികജാതി വികസന വകുപ്പ് ഡയറക്ടർ കെ. ഗോപാലകൃഷ്ണൻ, പട്ടികവർഗ വികസന വകുപ്പ് ഡയറക്ടർ മേഘശ്രീ എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.