വിക്ടോറിയ ആശുപത്രിയിൽ താക്കോൽദ്വാര ശസ്ത്രക്രിയ പദ്ധതി
text_fieldsകൊല്ലം: സർക്കാർ വിക്ടോറിയ ആശുപത്രിയിൽ ഇനി താക്കോൽദ്വാര ശസ്ത്രക്രിയ സൗകര്യവും. ജില്ലപഞ്ചായത്ത് പദ്ധതിയിലൂടെ 20 ലക്ഷം രൂപ വകയിരുത്തി വാങ്ങിയ താക്കോൽദ്വാര ശാസ്ത്രക്രിയ ഉപകരണങ്ങളുടെ പ്രവർത്തനോദ്ഘാടനം ജില്ല പഞ്ചായത്ത് പ്രസിഡന്റ് പി.കെ. ഗോപൻ നിർവഹിച്ചു. ലക്ഷങ്ങൾ ചെലവ് വരുന്ന കീ ഹോൾ സർജറികൾ സാധാരണക്കാരായ രോഗികൾക്ക് തുച്ഛമായ െചലവിലും ഗുണപരമായ രീതിയിലും ചെയ്യാൻ പുതിയ സംവിധാനം സഹായകമാകുമെന്ന് അദ്ദേഹം പറഞ്ഞു.
ജില്ലപഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻ അനിൽ എസ്. കല്ലേലിഭാഗം അധ്യക്ഷത വഹിച്ചു. ആശുപത്രി സൂപ്രണ്ട് ഡോ. സുകേഷ് രാജ്, ഗൈനക്കോളജി വിഭാഗം കൺസൾട്ടന്റ് ഡോ. റീന, ആർ.സി.എച്ച് ഓഫിസർ ഡോ. ആർ. രജനി, എച്ച്.എം.സി അംഗങ്ങളായ ഷറഫുദ്ദീൻ, എൻ.എസ്. വിജയൻ, ഡോ. ശ്രീകുമാരി, ഡോ. മിനി എസ്. നായർ, ഡോ. കവിത, ആർ.എം.ഒ ശരണ്യ ബാബു, ആർ. അരുൺ കൃഷ്ണൻ എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.