അയൺ ഓക്സൈഡില്‍നിന്ന് ഇരുമ്പ് വേര്‍തിരിച്ച് കെ.എം.എം.എല്‍
text_fieldsകൊല്ലം: ടൈറ്റാനിയം ഡയോക്സൈഡ് നിർമാണ പ്രക്രിയയുടെ ഭാഗമായി ഉണ്ടാകുന്ന അയൺ ഓക്സൈഡില്‍നിന്ന് ഇരുമ്പ് വേര്‍തിരിച്ച് ആദ്യലോഡ് സ്വകാര്യ കമ്പനിയിലേക്ക് അയച്ച് കെ.എം.എം.എല്‍. ആദ്യലോഡിന്റെ ഫ്ലാഗ് ഓഫ് മാനേജിങ് ഡയറക്ടര്‍ ചന്ദ്രബോസ്.ജെ നിര്‍വഹിച്ചു.
കെ.എം.എം.എൽ റിസര്‍ച്ച് ആൻഡ് ഡെവലപ്മെന്റ് വിഭാഗം കണ്ടെത്തിയ സാങ്കേതിക വിദ്യയിലൂടെയാണ് അയൺ ഓക്സൈഡില്‍നിന്ന് ഇരുമ്പ് വേര്‍തിരിച്ച് അയണ്‍ സിന്റര്‍ നിർമിച്ചത്. ആദ്യഘട്ടമായി അഞ്ച് ടണ്‍ അയണ്‍ സിന്ററുകളാണ് കെ.എം.എം.എല്ലില്‍നിന്ന് അയച്ചത്. പരീക്ഷണാടിസ്ഥാനത്തില്‍ കമ്പനിയുടെ നിലവിലുള്ള പ്ലാന്റില്തന്നെയാണ് അയണ്‍ സിന്ററുകള്‍ ഉല്പാദിപ്പിച്ചത്.
ഇവ ടി.എം.ടി കമ്പികള്‍ നിര്‍മിക്കാന്‍ ഇരുമ്പ് അയിരിന് തുല്യമായി ഉപയോഗിക്കാമെന്ന് ടി.എം.ടി കമ്പി ഉണ്ടാക്കുന്ന കമ്പനികളില്‍ പരീക്ഷിച്ച് വിജയിച്ചിരുന്നു. പുതിയതായി കണ്ടെത്തിയ സാങ്കേതികവിദ്യയുടെ പേറ്റന്റ് ലഭിക്കുന്നതിന് കമ്പനി അപേക്ഷിച്ചിട്ടുണ്ട്.
ഉല്പാദനപ്രക്രിയയുടെ ഭാഗമായി ഉണ്ടാകുന്ന അയൺ ഓക്സൈഡ് വലിയ കുളങ്ങളില്‍ സംരക്ഷിച്ചിരിക്കുകയാണ്. പുതിയ സാങ്കേതികവിദ്യ നടപ്പാക്കുന്നതോടെ അയൺ ഓക്സൈഡ് മൂലമുണ്ടാകുന്ന പാരിസ്ഥിതിക പ്രശ്നങ്ങള്‍ക്ക് പരിഹാരമാകുന്നതിനൊപ്പം സാമ്പത്തികനേട്ടം കൈവരിക്കാനും കെ.എം.എം.എല്ലിന് കഴിയും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.