അക്ഷരപ്പൂക്കളും ഘോഷയാത്രയുമായി അറിവിലേക്കുള്ള പ്രവേശം
text_fieldsമൈനാഗപ്പള്ളി: കടപ്പ എൽ.വി.എച്ച്.എസിൽ പ്രവേശനോത്സവം കോവൂർ കുഞ്ഞുമോൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് വൈ. സിദ്ധിഖ് അധ്യക്ഷത വഹിച്ചു. ജില്ല പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷൻ അഡ്വ. അനിൽ എസ്. കല്ലേലിഭാഗം മുഖ്യ പ്രഭാഷണം നടത്തി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അസർ ഷാഫി വിദ്യാർഥികളെ അനുമോദിക്കുകയും പൂർവ്വ വിദ്യാർഥികളെ ആദരിക്കുകയും ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് പി.എം. സെയ്ദ് പഠനോപകരണങ്ങൾ വിതരണം ചെയ്തു.
ബ്ലോക്ക് പഞ്ചായത്ത് അംഗം രാജി രാമചന്ദ്രൻ, പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷ മൈമുന നജീബ്, പഞ്ചായത്തംഗങ്ങളായ ബിന്ദു മോഹൻ, ബിജി കുമാരി, അനന്തു ഭാസി, പി.ടി.എ പ്രസിഡന്റ് പി.എസ് സുനിൽകുമാർ, പ്രഥമാധ്യാപകൻ എ. അൻസർ, മാതൃസമിതി ചെയർപേഴ്സൺ മുംതാസ്, എസ്.എം.സി വൈസ് ചെയർപേഴ്സൺ റാണി, സ്കൂൾ ചെയർപേഴ്സ്ൺ ആൽഫിയ അൻസാർ, സീനിയർ അസിസ്റ്റന്റ് ബി. പ്രസന്നകുമാരി, സ്റ്റാഫ് സെക്രട്ടറി ടി. ജോസ് കുട്ടി എന്നിവർ സംസാരിച്ചു.
ശാസ്താംകോട്ട: മൈനാഗപ്പള്ളി പഞ്ചായത്ത്തല പ്രവേശനോത്സവം വേങ്ങ വി.വി.എം ജി.എൽ.പി സ്കൂളിൽ പഞ്ചായത്ത് പ്രസിഡന്റ് പി.എം. സെയ്ദ് ഉദ്ഘാടനം ചെയ്തു. ആരോഗ്യ-വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷൻ ഷാജി ചിറയ്ക്കുമേൽ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്തംഗം വൈ. ഷാജഹാൻ പഠനോപകരണ വിതരണം നിർവഹിച്ചു. പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷരായ ഷീബ സിജു, മൈമൂന നജിം, പഞ്ചായത്തംഗങ്ങളായ ഷിജിന നൗഫൽ, ബിന്ദു രാജേന്ദ്രൻ, പ്രഥമാധ്യാപിക ഷൈനി ജോൺ, ബി.ആർ.സി കോ ഓർഡിനേറ്റർ പ്രദീപ്, എബി പാപ്പച്ചൻ, ജോസ് മത്തായി, രാജേഷ്, സജീവ്, നൗഫൽ, രാധാകൃഷ്ണൻ തുടങ്ങിയവർ സംസാരിച്ചു. പ്രവേശനോത്സവത്തോടനുബന്ധിച്ച് ഘോഷയാത്രയും നടത്തി.
മൈനാഗപ്പള്ളി: ചിത്തിരവിലാസം യു.പി സ്കൂളിൽ പ്രവേശനോത്സവം പഞ്ചായത്തംഗം ബിജു ഉദ്ഘാടനം ചെയ്തു. പി.റ്റി.എ പ്രസിഡന്റ് സുരേഷ് ചാമവിള, പ്രഥമാധ്യാപിക സുധദേവി, അർഷാദ്മന്നാനി, നൗഫൽ, ആനന്ദൻ, ഷൈജു, ഉണ്ണി ഇലവിനാൽ എന്നിവർ സംസാരിച്ചു.
ശാസ്താംകോട്ട: തേവലക്കര ഗേൾസ് ഹൈസ്കൂളിലെ പ്രവേശനോത്സവം കോവൂർ കുഞ്ഞുമോൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് എ. സാബു അധ്യക്ഷത വഹിച്ചു. എസ്.എസ്.എൽ.സി പരീക്ഷയിൽ മുഴുവൻ എ പ്ലസ് നേടിയ 36 കുട്ടികളെയും ഒമ്പത് എ പ്ലസ് നേടിയ 14 കുട്ടികളെയും അനുമോദിച്ചു. ബ്ലോക്ക് പഞ്ചായത്ത് മെമ്പർ രാജി രാമചന്ദ്രൻ, മൈനാഗപ്പള്ളി പഞ്ചായത്ത് മെമ്പർമാരായ ലാലി ബാബു, രജനി സുനിൽ, തേവലക്കര പഞ്ചായത്ത് മെമ്പർ ബിജി ആന്റണി, സ്കൂൾ മാനേജർ ആർ. തുളസീധരൻപിള്ള, സ്കൂൾ മാനേജ്മെന്റ് കമ്മിറ്റി പ്രസിഡന്റ് വി. ഗോവിന്ദ പിള്ള, സിവിൽ എക്സൈസ് ഓഫിസർ എ. ഷീബ, ഹെഡ്മാസ്റ്റർ ആർ. അനിൽകുമാർ, സ്കൂൾ ലീഡർ എസ്. തീർത്ഥ എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.