കോലിഞ്ചിമല പാറഖനനം: കുഴല്‍കിണര്‍ നിര്‍മാണം തടഞ്ഞു
text_fieldsകുന്നിക്കോട്: കോലിഞ്ചിമല ക്വാറിയിൽ കുഴൽകിണർ നിർമാണത്തിനെത്തിച്ച യന്ത്രസാമഗ്രികള്‍ സമരസമിതി പ്രവര്‍ത്തകര്‍ തടഞ്ഞു. ഒരുനിർമാണ പ്രവർത്തനങ്ങളും പാടില്ലെന്ന കോടതിവിധി നിലനിൽക്കെ കുഴൽക്കിണർ നിർമാണം പാടില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് നാട്ടുകാർ വാഹനങ്ങൾ തടഞ്ഞത്.
കുറ്റിക്കോണം-കോലിഞ്ചിമല പാതയിലൂടെ ക്വാറിയിലേക്ക് വാഹനങ്ങള്‍ പ്രവേശിക്കുന്നതിനിടെ തടഞ്ഞിടുകയായിരുന്നു. തുടർന്ന് വാഹനങ്ങൾ തിരിച്ചിറക്കി. സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ കുന്നിക്കോട് പൊലീസിന്‍റെ സംരക്ഷണയിൽ വാഹനങ്ങൾ മറ്റൊരു വഴിയിലൂടെ ക്വാറിയിലേക്ക് കെട്ടിവലിച്ച് കയറ്റുകയും ചെയ്തു.
മലമുകളിൽ കുഴൽകിണർ നിർമിച്ചാൽ സമീപത്തെ നിരവധി കുടുംബങ്ങൾക്ക് കുടിവെള്ളക്ഷാമം ഉണ്ടാകാനിടയുണ്ടെന്നും നിർമാണ പ്രവർത്തനങ്ങൾ നടത്തരുതെന്ന് കോടതി വിധി നിലനിൽക്കുന്നുണ്ടെന്നും ചൂണ്ടിക്കാട്ടി നാട്ടുകാർ പ്രതിഷേധം ഉയർത്തിയെങ്കിലും പൊലീസ് വഴങ്ങിയില്ല. പ്രതിഷേധം ശക്തമായതോടെ കൊട്ടാരക്കര ഡിവൈ.എസ്.പി ഇടപെട്ട് കുഴൽകിണർ നിർമാണം നിര്‍ത്തിവെക്കാന്‍ നിര്‍ദേശിക്കുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.