കോലിഞ്ചിമല പാറഖനനം; ലൈസന്‍സ് പുതുക്കേണ്ടെന്ന് പഞ്ചായത്ത് ഭരണസമിതി
text_fieldsകുന്നിക്കോട്: കോലിഞ്ചിമല ക്വാറി നടത്തിപ്പിന് ലൈസന്‍സ് പുതുക്കി നല്‍കേണ്ടെന്ന് പഞ്ചായത്ത് കമ്മിറ്റി തീരുമാനം. കഴിഞ്ഞ ദിവസം കൂടിയ വിളക്കുടി പഞ്ചായത്ത് കമ്മിറ്റിയിലാണ് ജനകീയ പ്രക്ഷോഭം നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ലൈസന്‍സ് പുതുക്കേണ്ടെന്ന് ഐകകണ്ഠ്യേന തീരുമാനിച്ചത്.
വിഷയത്തില്‍ അടിയന്തരമായി ഇടപെട്ട് തീരുമാനമുണ്ടാക്കണമെന്ന ൈട്രബ്യൂണൽ വിധിയുടെ പശ്ചാത്തലത്തിലാണ് പ്രത്യേക അജണ്ട െവച്ച് പഞ്ചായത്ത് സമിതി യോഗം ചേർന്നത്.
യോഗത്തിൽ ക്വാറിക്ക് ലൈസൻസ് നൽകുന്നത് സംബന്ധിച്ച് തൽസ്ഥിതി തുടരാനാണ് പഞ്ചായത്ത് കമ്മിറ്റി തീരുമാനം. നിലവിൽ പഞ്ചായത്ത് സമിതി ക്വാറിയുടെ ലൈസൻസ് റദ്ദാക്കിയിരിക്കുകയാണ്. പഞ്ചായത്ത് ഓഫിസില്‍ യോഗം നടക്കുമ്പോള്‍ ലൈസൻസ് നൽകിയാല് വീണ്ടും പരാതി നല്‍കാനായി കോലിഞ്ചിമല സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ നാട്ടുകാർ പ്രതിഷേധവുമായി പഞ്ചായത്ത് ഓഫിസിനു മുന്നിലെത്തിയിരുന്നു. ക്വാറിക്ക് ലൈസൻസ് നൽകുന്നതിൽ പഞ്ചായത്തിന് തീരുമാനമെടുക്കാമെന്നായിരുന്നു ൈട്രബ്യൂണൽ നിർദേശം.
ഇതിന്റെ പശ്ചാത്തലത്തിൽ ഇരുവിഭാഗത്തിന്റെയും വാദം കേട്ട ശേഷമാണ് പഞ്ചായത്ത് സമിതി യോഗം ചേർന്നത്. പഞ്ചായത്ത് സെക്രട്ടറിക്ക് സമരക്കാർ വീണ്ടും നിവേദനം നൽകിയിട്ടുണ്ട്. കോലിഞ്ചിമല സംരക്ഷണ സമിതി പ്രസിഡന്റ് ഗോപാലകൃഷ്ണൻ, സെക്രട്ടറി വിഷ്ണു.ജി.നാഥ്, തോമസുകുട്ടി, ജേക്കബ്, ഷാജി, ഫാ. ജോൺ മഠത്തിൽ പറമ്പിൽ തുടങ്ങിയവർ പ്രതിഷേധത്തിൽ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.