ഉറുകുന്നിൽ തേങ്ങലടങ്ങുന്നില്ല; അപകടത്തിൽ മരിച്ച പെൺകുട്ടികളുടെ സംസ്കാരം ഇന്ന്
text_fieldsപുനലൂർ: സഹോദരികളടക്കം മൂന്ന് വിദ്യാർഥിനികളുടെ അപകടമരണം നടന്ന ഉറുകുന്നിലെ കുടുംബങ്ങളിലെ തേങ്ങലടങ്ങുന്നില്ല. കുട്ടികളുടെ മൃതദേഹം വെള്ളിയാഴ്ച സംസ്കരിക്കും. ബുധനാഴ്ച ഉറുകുന്ന് ഓലിക്കൽ അലക്സിെൻറയും സിന്ധുവിെൻറയും മക്കളായ ശാലിനി (14), ശ്രുതി (13), അയൽവാസി ടിസൻ ഭവനിൽ കുഞ്ഞുമോെൻറയും സുജയുടേയും മകൾ കെസിയ (17) എന്നിവരാണ് മരിച്ചത്. ശ്രുതി, കെസിയ എന്നിവരുടെ മൃതദേഹം പുനലൂർ താലൂക്ക് ആശുപത്രിയിലും ശാലിനിയുടേത് തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലും വ്യാഴാഴ്ച പോസ്റ്റ്മോർട്ടം നടത്തി.
കോവിഡ് പരിശോധനക്ക് ശേഷം മൂവരുടെയും മൃതദേഹം ബന്ധുക്കൾ ഏറ്റുവാങ്ങി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. വെള്ളിയാഴ്ച രാവിലെ ഒമ്പതിന് മൂവരുടെയും മൃതദേഹം ഉറുകുന്ന് ആർ.സി.സി ഗ്രൗണ്ടിൽ പൊതുദർശനത്തിന് ശേഷം സംസ്കരിക്കും. ശാലിനിയുടേയും ശ്രുതിയുടേയും ഉറുകുന്ന് ഹോളിക്രോസ് പള്ളി സെമിത്തേരിയിലും കെസിയയെ പത്തനാപുരം ഗോസ്പൽ അസംബ്ലീസ് പള്ളി സെമിത്തേരിയിലുമാണ് സംസ്കരിക്കുന്നത്.
മന്ത്രി കെ. രാജുവടക്കം വിവിധ മേഖലയിലുള്ള നിരവധിയാളുകൾ കുട്ടികളുടെ വീടുകളിലെത്തി ബന്ധുക്കളെ അനുശോചനം അറിയിച്ചു. ബുധനാഴ്ച വൈകീട്ട് മൂന്നോടെയാണ് അപകടമുണ്ടായത്. ഉറുകുന്നിലുള്ള അലക്സിെൻറ ചായക്കടയിലേക്ക് വരികയായിരുന്ന ഇവരെ പിക്-അപ് ഇടിച്ചുതെറിപ്പിക്കുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.