കൊല്ലം കോർപറേഷൻ ഭരണം അഴിമതിരഹിതമാക്കും –മുല്ലപ്പള്ളി രാമചന്ദ്രൻ
text_fieldsകൊല്ലം: തദ്ദേശ തെരഞ്ഞെടുപ്പിലൂടെ അഴിമതിയുടെ പര്യായമായി മാറിയ ഇടതു ഭരണത്തിനെതിരെ കേരള ജനത വിധി എഴുതുവാൻ കാത്തുനിൽക്കുകയാണെന്ന് കെ.പി.സി.സി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞു.
കോർപറേഷനിലെ യു.ഡി.എഫ് സ്ഥാനാർഥിസംഗമവും തെരഞ്ഞെടുപ്പ് കൺവെൻഷനും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. യു.ഡി.എഫ് ചെയർമാൻ കെ.സി. രാജൻ അധ്യക്ഷത വഹിച്ചു.
ഡി.സി.സി പ്രസിഡൻറ് ബിന്ദുകൃഷ്ണ, എൻ.കെ. േപ്രമചന്ദ്രൻ എം.പി, ആർ.എസ്.പി സംസ്ഥാന സെക്രട്ടറി എ.എ. അസീസ്, കെ.പി.സി.സി വൈസ് പ്രസിഡൻറുമാരായ ഡോ. ശൂരനാട് രാജശേഖരൻ, മോഹൻ ശങ്കർ, മുസ്ലിം ലീഗ് ദേശീയ സെക്രട്ടറി ഡോ.എ. യൂനുസ്കുഞ്ഞ്, ഫോർവേഡ് ബ്ലോക്ക് ദേശീയ സെക്രട്ടറി ജി. ദേവരാജൻ, കേരള കോൺഗ്രസ് നേതാവ് കല്ലട ഫ്രാൻസിസ്, എ. ഷാനവാസ്ഖാൻ, പഴകുളം മധു, എം.എം. നസീർ, ജി. രതികുമാർ, കെ.എസ്. വേണുഗോപാൽ, രാജേന്ദ്രപ്രസാദ്, റാം മോഹൻ, പി. ജർമിയാസ്, സൂരജ് രവി, കെ. ബേബിസൺ, എ.കെ. ഹഫീസ് എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.