കൊല്ലം ജില്ല പഞ്ചായത്ത്; നവജാതശിശു സംരക്ഷണത്തിന് കൂടുതല്‍ പദ്ധതികൾ
text_fieldsകൊല്ലം: നവജാതശിശു സംരക്ഷണത്തിന് ജില്ല പഞ്ചായത്ത് കൂടുതല്‍ പദ്ധതികൾ ഏറ്റെടുക്കുമെന്ന് പ്രസിഡന്റ് പി.കെ. ഗോപന്. ദേശീയ നവജാത ശിശുസംരക്ഷണവാരത്തിന്റെ ജില്ലതല ഉദ്ഘാടനം വിക്ടോറിയ ആശുപത്രിയില്‍ നിര്‍വഹിക്കുകയായിരുന്നു അദേഹം.
വിക്ടോറിയ ആശുപത്രിയില്‍ ജനിക്കുന്ന കുഞ്ഞുങ്ങള്‍ക്ക് ന്യൂ ബോണ്‍ സ്ക്രീനിങ്ങിന് വിധേയമാക്കുന്നതിലൂടെ ഹൈപ്പോതൈറോയിഡിസം, മാനസിക വെല്ലുവിളി എന്നിവ മുന്‍കൂട്ടി കെണ്ടത്താം.
അമ്മക്കായി പദ്ധതിയിലൂടെ അണുവിമുക്തമാക്കിയ ടവല്‍, കൈയുറ, ബേബിഡ്രസ് അമ്മമാര്‍ക്ക് മുണ്ട്, ലുങ്കി, ബെഡ്ഷീറ്റ് മുതലായവയും നല്കുന്നു. പട്ടികവര്‍ഗമേഖലയിലെ ഗര്‍ഭിണികളും മുലയൂട്ടുന്നതുമായ അമ്മമാര്‍ക്ക് ഗര്‍ഭാവസ്ഥ മുതല്‍ കുഞ്ഞു ജനിച്ച് ഒരു വയസ്സാകുന്നത് വരെ പ്രതിമാസം 2000 രൂപ വില വരുന്ന പോഷകാഹാരസാധനങ്ങള്‍ അടങ്ങിയ ഭക്ഷ്യകിറ്റും വിതരണം ചെയ്യുന്നതായി അദ്ദേഹം പറഞ്ഞു.
വൈസ് പ്രസിഡന്റ് ശ്രീജ ഹരീഷ് അധ്യക്ഷത വഹിച്ചു. ആര്.സി.എച്ച് ഓഫിസര്‍ ഡോ. എം.എസ്. അനു, ജില്ല മെഡിക്കല്‍ ഓഫിസര്‍ ഡോ. ഡി. വസന്തദാസ്, എന്‍.എച്ച്.എം ജില്ല പ്രോഗ്രാം ഓഫിസര്‍ ഡോ. ദേവ് കിരണ്‍, ഡോ. ശ്രീകുമാരി, ഡോ. ശരണ്യ ബാബു, അരുണ്‍ കൃഷ്ണന്, ഡോ. സുകേഷ് രാജ് എന്നിവര്‍ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.