വൃക്ക മാറ്റിവെക്കൽ ശസ്ത്രക്രിയക്ക് വിധേയരാകുന്നവർക്ക് കൊല്ലം ജില്ല പഞ്ചായത്തിന്റെ ലക്ഷം രൂപ
text_fieldsകൊല്ലം: വൃക്ക മാറ്റിവെക്കൽ ശസ്ത്രക്രിയക്ക് വിധേയരാകുന്നവർക്ക് ജില്ല പഞ്ചായത്തിെൻറ ജീവനം പദ്ധതിയിൽ ഉൾപ്പെടുത്തി ഒരുലക്ഷം രൂപ സാമ്പത്തിക സഹായം നൽകുമെന്ന് പ്രസിഡൻറ് സാം കെ.ഡാനിയേൽ.
ജില്ല പഞ്ചായത്തിെൻറ വാർഷിക പദ്ധതിയുമായി ബന്ധപ്പെട്ട ജില്ലതല ഗ്രാമസഭ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജീവനം പദ്ധതി കൂടുതൽ ആശുപത്രികളിലേക്ക് വ്യാപിപ്പിക്കും. നെടുങ്ങോലം രാമറാവു ഹോസ്പിറ്റലിനെക്കൂടി പദ്ധതിയുടെ ഭാഗമാക്കും.
ജില്ല ആശുപത്രിയിൽ മൂന്ന് ഷിഫ്റ്റുകളിലായി നൽകുന്ന സൗജന്യ ഡയാലിസിസ് നാല് ഷിഫ്റ്റുകളാക്കി മാറ്റും. വൃക്ക സ്വീകരിക്കുന്നവരുടെ തുടർ ചികിത്സ ഉറപ്പുവരുത്തുകയും ചെയ്യും.
ഓപൺ ജിംനേഷ്യങ്ങളുടെ നിർമാണം ജില്ല പഞ്ചായത്തിലെ എല്ലാ ഡിവിഷനുകളിലും നടപ്പാക്കും. ഗ്രാമപഞ്ചായത്തുകൾക്ക് ജലജീവൻ മിഷൻ പദ്ധതി നടപ്പാക്കുന്നതിന് ആവശ്യമായി വരുന്ന അധിക തുക ജില്ല പഞ്ചായത്ത് വിഹിതമായി നൽകുമെന്നും അദ്ദേഹം പറഞ്ഞു.
വൈസ് പ്രസിഡൻറ് അഡ്വ. സുമലാൽ അധ്യക്ഷതവഹിച്ചു. വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ജെ. നജീബത്ത്, സെക്രട്ടറി കെ. പ്രസാദ്, സ്റ്റാൻഡിങ് കമ്മിറ്റി അധ്യക്ഷരായ പി.കെ. ഗോപൻ, അനിൽ.എസ് കല്ലേലിഭാഗം, വസന്താ രമേശ് എന്നിവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.