ആവേശത്തോടെ കൊല്ലം ജില്ല വിധിയെഴുതി, പോളിങ് 73.43 ശതമാനം
text_fieldsകൊല്ലം: കോവിഡ് മഹാമാരിക്കിടെ കർശന നിബന്ധനകളും നിയന്ത്രണങ്ങളോടും കൂടി നടന്ന തദ്ദേശ തെരഞ്ഞെടുപ്പിൽ ജില്ലയിൽ 73.43 ശതമാനം പേർ വിധിയെഴുതി. 76.24 ശതമാനമായിരുന്നു കഴിഞ്ഞ തവണത്തെ പോളിങ്. പുരുഷന്മാരില്‍ 73.11 ശതമാനവും സ്ത്രീകളില്‍ 73.7 ശതമാനവും ട്രാന്‍സ്‌ജെന്‍ഡേഴ്‌സില്‍ 15.79 ശതമാനവും പേര്‍ വോട്ട് ചെയ്തു.
ജില്ലയില്‍ ആകെ വോട്ടര്‍മാര്‍- 2220425 പേരാണ് (സ്ത്രീകള്‍- 1177437, പുരുഷന്മാര്‍- 1042969, ട്രാന്‍സ്‌ജെന്‍ഡേഴ്‌സ്- 19). സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷെൻറ പോള്‍ മാനേജര്‍ ഡാഷ് ബോര്‍ഡില്‍ ലഭ്യമായ വിവരം അനുസരിച്ച് വൈകീട്ട് 6.05 ന് ജില്ലയിലെ ആകെ പോളിങ് ശതമാനം 72.76 ല്‍ എത്തി.
8.50ന് ജില്ലയിലെ ആകെ പോളിങ് ശതമാനം-73.43 ആയി ഉയർന്നു (പുരുഷന്മാര്‍-73.11, സ്ത്രീകള്‍-73.7, ട്രാന്‍സ്-15.79). കൊല്ലം കോർപറേഷനിൽ 66.07 ശതമാനമാണ് പോളിങ്. സ്വീകരണ കേന്ദ്രങ്ങളില്‍ പ്രിസൈഡിങ് ഓഫിസര്‍മാര്‍ നല്‍കുന്ന ഫോറം പരിശോധിച്ച് നടത്തുന്ന രേഖപ്പെടുത്തലനുസരിച്ച് ശതമാനത്തില്‍ നേരിയ മാറ്റം വരും.
വിലപ്പെട്ട സമ്മതിദാനാവകാശം രേഖപ്പെടുത്താൻ കോവിഡിെന തോൽപിച്ച് വോട്ടർമാർ പോളിങ് ബൂത്തുകളിലേക്ക് ഒഴുകിയെത്തിയ അപൂർവതക്കാണ് ജില്ല സാക്ഷ്യം വഹിച്ചത്. കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിൽ 76.24 ശതമാനം പേരാണ് വോട്ട് രേഖപ്പെടുത്തിയത്. ഇക്കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പിൽ 74.58 ശതമാനവും വോട്ടെടുപ്പിൽ പങ്കെടുത്തു.
നിയമസഭ തെരഞ്ഞെടുപ്പിെൻറ വീറും വാശിയും നിറച്ച പ്രചാരണത്തിലെ ആവേശം വോട്ടെടുപ്പിലും പ്രതിഫലിച്ചു. രാവിലെ മുതൽ പോളിങ് ബൂത്തുകളിലേക്കുള്ള ഒഴുക്ക് ഉച്ചയോടെ ശക്തി പ്രാപിച്ചു. വൈകുന്നേരത്തോടെ മൂർധന്യാവസ്ഥയിലെത്തിയപ്പോൾ വോട്ടെടുപ്പ് പോളിങ് സമയം കഴിഞ്ഞും നീണ്ടു. വോട്ടെടുപ്പിെൻറ ആദ്യ മണിക്കൂർ പിന്നിട്ടപ്പോൾ 7.6 ശതമാനമായിരുന്നു വോട്ട് രേഖപ്പെടുത്തിയത്.
രാവിലെ പത്തോടെ 21.92 ശതമാനമായി ഉയർന്നു. 10.39 ആയപ്പോൾ 25 ശതമാനം വോട്ട് ചെയ്തു. ഉച്ചക്ക് 12ന് 34.62 ശതമാനത്തിലെത്തി. ഉച്ചക്ക് ഒരു മണി പിന്നിട്ടതോടെ 50 ശതമാനം പിന്നിട്ടു. വൈകുന്നേരം മൂന്നിന് 62.06, നാലിന് 66.38, ആറിന് 72.76 ശതമാനത്തിലെത്തി.ചിലയിടത്ത് വാക്കുതർക്കമുണ്ടായതൊഴിച്ചാൽ വോട്ടെടുപ്പിെൻറ സമയത്ത് അനിഷ്ട സംഭവങ്ങളൊന്നും റിപ്പോർട്ട് ചെയ്തില്ല.
വോട്ടുയന്ത്രം തകരാറിലായത് പലയിടത്തും വോട്ടെടുപ്പ് വൈകിപ്പിച്ചു. ഇരവിപുരം വൊക്കേഷനൽ എച്ച്.എസ്.എസിലെ ബൂത്തിൽ നാലു മണിക്കൂറോളമാണ് വോട്ടെടുപ്പ് തടസ്സപ്പെട്ടത്. വൈകീട്ട് ആറായിട്ടും വോെട്ടടുപ്പ് പൂർത്തിയാകാത്ത സ്ഥലങ്ങളിൽ ക്യുവിലുള്ളവർക്ക് ടോക്കൺ നൽകി എല്ലാവർക്കും വോട്ട് ചെയ്യാൻ അവസരമൊരുക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.