കൊല്ലം തെരഞ്ഞെടുപ്പ് ഒരുക്കങ്ങളിലേക്ക്
text_fieldsകൊല്ലം: ജില്ല ലോക്സഭ തെരഞ്ഞെടുപ്പിന്റെ ഉദ്യോഗസ്ഥ-രാഷ്ട്രീയതല ഒരുക്കങ്ങളിലേക്ക്. കൊല്ലം ലോക്സഭ മണ്ഡലം മുഴുവൻ നിയമസഭ മണ്ഡലങ്ങളും മാവേലിക്കര മണ്ഡലത്തിലെ മൂന്ന് നിയമസഭ മണ്ഡലങ്ങളും ആലപ്പുഴ ലോക്സഭ മണ്ഡലത്തിലെ ഒരു നിയമസഭ മണ്ഡലവും ഉൾക്കൊള്ളുന്ന കൊല്ലം ജില്ലയിൽ ഉദ്യോഗസ്ഥ തല പ്രാഥമിക ഒരുക്കങ്ങളുടെ രണ്ടാംഘട്ടം ആരംഭിച്ചു.
വോട്ടർ പട്ടികയുടെ സൂക്ഷ്മ പരിശോധന അന്തിമ ഘട്ടത്തിലാണ്. തെരഞ്ഞെടുപ്പ് കമ്മീഷൻ ജനുവരി 22ന് പ്രസിദ്ധീകരിച്ച പട്ടിക പ്രകാരം ജില്ലയിൽ ആകെ 2087454 വോട്ടർമാരാണുള്ളത്. ഇതിൽ 9,92,790 പുരുഷന്മാരും 10,94,645 സ്ത്രീകളുമാണുള്ളത്. 19 ട്രാൻസ്ജെൻഡർമാരുമുണ്ട്. പുതിയ വോട്ടർമാരെ ഉൾപ്പെടുത്താതെയുള്ള എണ്ണമാണിത്.
പുതിയവോട്ടർമാരുടെ പേരുചേർക്കൽ നടന്നുവരുന്നതിനാൽ എണ്ണം വർധിക്കും. മരിച്ചുപോയവർ, താമസം മാറിയവർ, ഇരട്ടിപ്പുകൾ എന്നിവ കണ്ടെത്തി പട്ടിക പുനപരിശോധിക്കുന്ന നടപടികളും പൂർത്തിയായി വരുന്നു. ബൂത്തുലെവൽ ഓഫിസർമാർ ഭവന സന്ദർശനം നടത്തിയാണ് വോട്ടർ പട്ടിക പരിഷ്കരിക്കുന്നതെന്നാണ് ഔദ്യോഗിക വിശദീകരണം. 80 വയസിനു മുകളിലുള്ളവരുടെ വിവരശേഖരണം പ്രത്യേകം തന്നെ നടത്തുന്നുണ്ട്.
10951 പോളിംങ് സ്റ്റേഷനുകളാണ് ജില്ലയിലാകെ. ബൂത്തുകളിൽ അവശ്യ സൗകര്യങ്ങൾ ഉറപ്പുവരുത്തുന്നതിന് സെക്ടർ ഓഫീസർമാരുടെ നേതൃത്വത്തിൽ പരിശോധന നടത്തുന്നുണ്ട്. തഹസീൽദാർമാരുടെ നേതൃത്വത്തിൽ ബൂത്ത് പരിശോധനയുടെ ആദ്യഘട്ടം പൂർത്തിയായി. ഇപ്പോൾ അസി. റിട്ടേണിംങ് ഓഫീസർമാരുടെ നേതൃത്വത്തിലുള്ള രണ്ടാം ഘട്ട ബൂത്ത് പരിശോധന നടപടികളാണ് പുരോഗമിക്കുന്നത്. അസി. റിട്ടേണിങ് ഓഫീസർമാർക്കുള്ള പരിശീലന പരിപാടികളും പുരോഗമിക്കുന്നുണ്ട്.
ജില്ലക്ക് പുറത്തുള്ള സർക്കാർ ജീവനക്കാർ എല്ലാവരും കൊല്ലത്ത് താമസിച്ചാണ് ഇത്തരം പരിപാടികളിൽ പങ്കെടുക്കുന്നത്. തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചു കഴിഞ്ഞാൽ എല്ലാ ഉദ്യോഗസ്ഥർക്കുമുള്ള പരിശീലന പരിപാടകൾ ആരംഭിക്കും. കൊല്ലം, ഇരവിപുരം,ചാത്തന്നൂർ, ചടയമംഗലം, പുനലൂർ, ചവറ, കുണ്ടറ നിയമ സഭ മണ്ഡലങ്ങളാണ് കൊല്ലം ലോക്സഭ മണ്ഡലത്തിൽ ഉൾപ്പെടുന്നത്. കൊട്ടാരക്കര, പത്താനാപുരം, കുന്നത്തൂർ നിയമസഭ മണ്ഡലങ്ങൾ മാവേലിക്കര ലോക് സഭ മണ്ഡലത്തിലും കരുനാഗപള്ളി ആലപ്പുഴ ലോക്സഭ മണ്ഡലത്തിലുമാണ് ഉൾപെടുന്നത്.
പ്രേമചന്ദ്രനായി ചുമരെഴുതിത്തുടങ്ങി
തെരഞ്ഞെടുപ്പ് തീയതിയോ സ്ഥാനാർത്ഥികളെയോ ഇനിയും എല്ലാവരും പ്രഖ്യാപിച്ചിട്ടിെല്ലങ്കിലും പാർട്ടികൾ പ്രവർത്തനം തുടങ്ങികഴിഞ്ഞു. കൊല്ലത്തെ യു.ഡി.എഫ് സ്ഥാനാർത്ഥി എൻ.കെ പ്രേമചന്ദ്രന്റെ പേരിൽ ആദ്യഘട്ട പോസ്റ്റർ പതിഞ്ഞുകഴിഞ്ഞു. ചുമെരെഴുത്തും തുടങ്ങി. യു.ഡി.എഫ് യോഗങ്ങളിലും അദ്ദേഹം സജീവമാണ്. പ്രമുഖ വ്യക്തികളെകാണുന്ന തിരക്കിലാണ് അദ്ദേഹം പ്രധാനമായുള്ളത്.
മുകേഷ് രണ്ട് മാസത്തേക്ക് സിനിമയിലേക്കില്ല
ഔദ്യോഗിക പ്രഖ്യാപനമായിെല്ലങ്കിലും സി.പി.എം എം.മുകേഷിനായി പ്രവർത്തനം തുടങ്ങിക്കഴിഞ്ഞു. കൊല്ലത്തിന്റെ എം.എൽ.എയായ അദ്ദേഹം കൊല്ലം നിയമസഭ മണ്ഡലത്തിന് പുറത്ത് ലോക്സഭയിലെ മറ്റ് നിയമസഭ മണ്ഡലങ്ങളിൽ സജീവമാണ്. സിനിമ താരം കൂടിയായ മുകേഷ് താൻ കരാർ ചെയ്ത സിനിമകളിൽ അഭിനയിച്ച് തീർക്കാനുള്ള ഓട്ടത്തിൽ കൂടിയാണ്. രണ്ട്മാസത്തേക്ക് പുതിയ സിനിമകൾക്ക് ഡേറ്റ് നൽകുന്നിെല്ലന്നാണ് സൂചന. ബി.െജ.പി സ്ഥാനാർഥിയെ സംബന്ധിച്ച് ഇനിയും ധാരണയായിട്ടിെല്ലങ്കിലും താഴെക്കിടയിലെ പ്രവർത്തനം സജീവമാണ്.
കൊടിക്കുന്നിലിന്റെ ആദ്യ ഓട്ടപ്രദക്ഷിണം കഴിഞ്ഞു
മാവേലിക്കര മണ്ഡലത്തിൽ ഉൾപ്പെട്ട സ്ഥലങ്ങളിലെല്ലാം തന്നെ കോൺഗ്രസ് സ്ഥാനാർഥി കൊടിക്കുന്നിൽ സുരേഷ് ഒരു റൗണ്ട് ഓട്ടപ്രദക്ഷിണം കഴിഞ്ഞു. അവിടത്തെ സമര പരിപാടികളിലെല്ലാം അദ്ദേഹം സജീവമാണ്. കുന്നത്തൂർ മണ്ഡലത്തിൽ അദ്ദേഹത്തിനായി യൂത്ത് കോൺഗ്രസ് പ്രവർത്തകർ ഇപ്പോൾ തന്നെ സജീവമായി രംഗത്തുണ്ട്. ഇവിടെയും ഇടത്, ബി.ജെ.പി സ്ഥാനാർഥികളെ പറ്റി ധാരണയാകാത്തതിന്റെ പ്രശ്നമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.