കൊല്ലം കെ.എസ്.ആർ.ടി.സി ഡിപ്പോ: കെട്ടിടനിർമാണം അട്ടിമറിച്ചത് ഉദ്യോഗസ്ഥ ലോബി
text_fieldsകൊല്ലം: കൊല്ലം കെ.എസ്.ആർ.ടി.സി ഡിപ്പോക്ക് എം.എൽ.എ ഫണ്ടിൽ നിന്ന് കെട്ടിടം നിർമിക്കാനുള്ള പദ്ധതി അട്ടിമറിച്ചത് ഉദ്യോഗസ്ഥ ലോബി. തകർച്ചയുടെ വക്കിലെത്തിയ നിലവിലെ കെട്ടിടത്തിൽ യാത്രക്കാരും ജീവനക്കാരും ബുദ്ധിമുട്ടനുഭവിക്കുമ്പോൾ ഇത് കണ്ടില്ലെന്ന് നടിക്കുന്ന സമീപനമാണ് കെ.എസ്.ആർ.ടി.സിയുടെ തലപ്പത്തുള്ള ഉദ്യോഗസ്ഥർ സ്വീകരിച്ചത്. യാത്രക്കാർക്ക് ഇരിക്കാനുള്ള സൗകര്യങ്ങൾ പോലുമില്ലാത്ത നിലയിൽ വർഷങ്ങളായി ഡിപ്പോ പ്രവർത്തിക്കുമ്പോൾ ‘ബഹുനില വാണിജ്യ മന്ദിരം’ വൈകാതെ വരുമെന്നാണ് കെ.എസ്.ആർ.ടി.സി അധികൃതർ നൽകുന്ന വിശദീകരണം.
സംസ്ഥാനത്ത് ജില്ല ആസ്ഥാനങ്ങളിൽ എറ്റവും മോശം കെട്ടിടവും പരിമിതമായ സൗകര്യമുള്ള കെ.എസ്.ആർ.ടി.സി ഡിപ്പോയാണ് കൊല്ലത്തേത്. ആറ്റിങ്ങൽ, കണിയാപുരം ഉൾപ്പെടെ വിവിധ ഡിപ്പോകളിൽ എം.എൽ.എ ഫണ്ട് ഉപയോഗിച്ച് യാത്രക്കാർക്ക് വിശ്രമ കേന്ദ്രങ്ങൾ നിർമിച്ചിട്ടുണ്ട്. ഇത്തരത്തിലെ നിർമാണം കൊല്ലത്തും യാത്രക്കാർക്ക് ഗുണകരമാവുമായിരുന്നു.
എന്നാൽ വാണിജ്യസമുച്ചയത്തിന്റെ പേര് പറഞ്ഞ് കെ.എസ്.ആർ.ടി.സി മാനേജ്മെന്റും ഗതാഗതവകുപ്പും ഇത് മുടക്കുകയായിരുന്നു. നിലവിൽ സ്ത്രീകളുടെ വിശ്രമമുറിയടക്കം പൂട്ടിയിട്ടിരിക്കുകയാണ്. വനിതാ ജീവനക്കാർക്കും പരിമിതമായ സൗകര്യങ്ങൾ മാത്രമാണുള്ളത്.
യാത്രക്കാരുെടയും ജീവനക്കാരുടെയും നിരന്തര അഭ്യർഥനയെ തുടർന്നാണ് എം.എൽ.എ ഫണ്ടിൽനിന്ന് തുക അനുവദിക്കാൻ നടപടിയായത്. കാന്റീൻ പ്രവർത്തിച്ചിരുന്ന പഴയ കെട്ടിടം പൊളിച്ചുനീക്കി പുതിയ കെട്ടിടം നിർമിക്കുന്നതിനായി പ്രോജക്ട് തയാറാക്കുകയും ചെയ്തിരുന്നു. ഡിപ്പോയുടെ നിലവിലുള്ള കെട്ടിടെത്തയോ ഭാവി വികസനത്തെയോ ബാധിക്കാത്ത വിധമായിരുന്നു കെട്ടിടം വിഭാവനം ചെയ്തത്.
പഴയ കെട്ടിടം പൊളിക്കുമ്പോൾ ഡിപ്പോയുടെ പ്രവർത്തനത്തിനായി പുതിയ കെട്ടിടം ഉപയോഗിക്കാനും കഴിയുമായിരുന്നു. എന്നാൽ ഡിപ്പോ വികസനത്തിന് മറ്റൊരു ബൃഹദ്പദ്ധതി പരിഗണിക്കുന്നതിനാൽ എം.എം.എൽ ഫണ്ടും കെട്ടിടവും വേണ്ടെന്നായിരുന്നു കെ.എസ്.ആർ.ടി.സി നിലപാട്. ബസ് ഡിപ്പോ ഉൾപ്പെടുന്ന നിർദിഷ്ട വാണിജ്യസമുച്ചയംപണി എന്ന് തുടങ്ങുമെന്നോ പൂർത്തിയാവുമെന്നോ ബന്ധപ്പെട്ടവർക്ക് വിശദീകരിക്കാനുമാവുന്നില്ല. നിർമാണം തുടങ്ങിയാൽ തന്നെ വർഷങ്ങൾ വേണ്ടിവരും ബഹുനി
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.