കൊല്ലം ലോക്സഭ മണ്ഡലം; ദേശീയപാത വികസനത്തിന് 7745 കോടിയുടെ പദ്ധതി
text_fieldsകൊല്ലം: കൊല്ലം ലോക്സഭ മണ്ഡലത്തില്‍ 139.930 കിലോമീറ്റര്‍ ദേശീയപാത വികസനത്തിന് 7745 കോടി രൂപയുടെ എസ്റ്റിമേറ്റ് ദേശീയപാത അതോറിറ്റി നിർദേശിച്ചതായി എൻ.കെ. പ്രേമചന്ദ്രൻ എം.പി. നാഷനല്‍ ഹൈവേ 66ലെ പാക്കേജ് മൂന്നിൽ ഉള്‍പ്പെടെ 14.080 കിലോമീറ്റര്‍ റോഡ് വികസനത്തിന് 665 കോടി, പാക്കേജ് നാലിലെ 31.25 കിലോമീറ്റര്‍ വികസനത്തിന് 1385 കോടി, ദേശീയപാത 744ല്‍ 49.8 കിലോമീറ്റര്‍ വികസനത്തിന് 2808.52 കോടി, തിരുവനന്തപുരം-അങ്കമാലി എന്‍.എച്ച് ഗ്രീന്‍ഫീല്‍ഡ് ഹൈവേയുടെ മണ്ഡലത്തിലെ 44.84 കിലോമീറ്റര്‍ വികസനത്തിന് 2887 കോടി എന്നിങ്ങനെയാണ് തുക വകയിരുത്തിയിരിക്കുന്നതെന്ന് അദ്ദേഹം വാർത്തസമ്മേളനത്തിൽ അറിയിച്ചു.ആര്യങ്കാവില്‍ നിന്നാരംഭിച്ച് തെന്മല, പത്തടി, ചടയമംഗലം, പള്ളിക്കല്‍ വഴി ജില്ലാതിര്‍ത്തിയായ കടമ്പാട്ടുകോണത്ത് എത്തിച്ചേരുന്ന പുതിയ ഗ്രീന്‍ഫീല്‍ഡ് നാഷനല്‍ ഹൈവേയുടെ ഭൂമി ഏറ്റെടുക്കല്‍ നടപടികള്‍ക്ക് അംഗീകാരം ലഭിച്ചിട്ടുണ്ട്.
ദേശീയപാത 744ല്‍ 20 വലിയ പാലങ്ങളും 16 ചെറിയ പാലങ്ങളും 45 അടിപ്പാതകളും നിര്‍മിക്കും. പൊതുസ്ഥാപനങ്ങളയോ ആരാധനാലയങ്ങളേയോ മതസ്ഥാപനങ്ങളയോ ബാധിക്കാത്തവിധത്തിലാണ് സ്ഥലം ഏറ്റെടുക്കുന്നതിനുള്ള രൂപരേഖ തയാറാക്കിയിട്ടുളളത്.
തിരുവനന്തപുരം-അങ്കമാലി എം.സി റോഡിന് സമാന്തരമായി നിര്‍മിക്കാന്‍ നിർദേശിച്ചിട്ടുള്ള ഗ്രീന്‍ഫീല്‍ഡ് ദേശീയപാത മണ്ഡലത്തില്‍ 44.84 കിലോമീറ്റര്‍ ദൂരം കടന്നുപോകും. കൊല്ലം ഹൈസ്ക്കൂള് ജങ്ഷനില്‍ നിന്നാരംഭിച്ച് ഭരണിക്കാവ് വഴി തേനി വരെയുള്ള ദേശീയപാതയുടെ അലൈന്മെന്റ് നടപടികളും പുരോഗമിക്കുന്നു.
സ്ഥലമേറ്ററ്റെടുക്കല് ഉള്‍പ്പെടെയുള്ള എല്ലാ നടപടികളും പൂര്‍ത്തീകരിച്ച കൊല്ലം എന്‍.എച്ച് ബൈപാസിന്റെ ആറുവരി പാതയാക്കുന്ന നിര്‍മാണ പ്രവര്‍ത്തനം എത്രയും പെട്ടെന്ന് ആരംഭിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.