ശിശുസംരക്ഷണത്തിൽ കൊല്ലം മാതൃക -മന്ത്രി ജെ. ചിഞ്ചുറാണി
text_fieldsകൊല്ലം: ശിശുസംരക്ഷണത്തിൽ ജില്ല മാതൃകാപ്രവർത്തനമാണ് നടത്തുന്നതെന്ന് മന്ത്രി ജെ. ചിഞ്ചുറാണി. ശിശുദിനാഘോഷത്തിന്റെ ഭാഗമായി കുട്ടികളുടെ പ്രധാനമന്ത്രി, സ്പീക്കർ, പ്രസിഡന്റ് എന്നിവരെ തെരഞ്ഞെടുക്കുന്നതിനുവേണ്ടി സംഘടിപ്പിച്ച ശിശുക്ഷേമ സമിതിയുടെ ‘വർണോത്സവം’ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
ശിശുക്ഷേമസമിതി ജില്ല വൈസ് പ്രസിഡന്റ് അഡ്വ. ഷീബ ആന്റണി അധ്യക്ഷത വഹിച്ചു. എൽ.പി, യു.പി പ്രസംഗ മത്സരത്തിലെ വിജയികളാണ് കുട്ടികളുടെ പ്രതിനിധികളായി ശിശുദിനാഘോഷത്തിന് നേതൃത്വം നൽകുന്നത്.
സമിതി ജില്ല സെക്രട്ടറി അഡ്വ. ഡി. ഷൈൻദേവ്, ജില്ല ജോയന്റ് സെക്രട്ടറി സുവർണൻ പരവൂർ, എ.ഇ.ഒ ആന്റണി പീറ്റർ, സി.ഡബ്ല്യു.സി ചെയർമാൻ സനൽ വെള്ളിമൺ, സ്കൂൾ പ്രഥമാധ്യാപിക ഗീത, വൊക്കേഷനൽ ഹയർ സെക്കൻഡറി പ്രിൻസിപ്പൽ ബിന്ദു, ശിശുക്ഷേമ സമിതി എക്സിക്യൂട്ടിവ് കമ്മിറ്റി അംഗങ്ങളായ കറവൂർ എൽ. വർഗീസ്, ആർ. മനോജ്, സി.ഡബ്ല്യു.സി അംഗം അലൻ, ജില്ല ട്രഷറർ എൻ. അജിത് പ്രസാദ് എന്നിവർ സംസാരിച്ചു.
കായലിൽ വീണ 21 വയസ്സുള്ള യുവതിയെ രക്ഷിച്ച നെടുങ്കോലം സ്കൂളിലെ അക്ഷയ എന്ന വിദ്യാർഥിയെയും ഗാന്ധിഭവൻ മാനേജർ അമലിനെയും മന്ത്രി ആദരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.