ഓണാശംസക്ക് പകരം കോവിഡ് ബോധവൽക്കരണവുമായി മാവേലി
text_fieldsകൊട്ടിയം: കോവിഡ് ബോധവൽക്കരണവുമായി നഗരത്തിലെത്തിയ മാവേലി പ്രജകൾക്ക് കൗതുക കാഴ്ചയായി. നാടോടുമ്പോൾ നടുവെ ഓടുകയാണ് ഇക്കുറി മാവേലിയും. ഓല കുടകൾക്കും, ഓണാശംസകൾക്കും പകരം കൊമ്പൻ മീശ മറയ്ക്കുന്ന മാസ്ക്കും കൈയ്യിൽ സാനിറ്റൈസറും.
തഴുത്തല നാഷണൽ പബ്ലിക് സ്കൂളിൽ നിന്നെത്തിയ മാവേലിക്ക് ഇത്തവണ ബോധവൽകരണമാണ് പ്രഥമ ദൗത്യം. സ്കൂൾ ചെയർമാൻ ഡോ.കെ.കെ.ഷാജഹാൻെറ നേതൃത്വത്തിൽ പതിവ് തെറ്റിക്കാതെ ഇക്കുറിയും ഗ്രാമ, നഗരവീഥികളിലെത്തിയ മാവേലി മന്നനെ വരവേറ്റ നാട്ടുകാർക്ക് മാവേലി നൽകിയ ആശംസകൾ ബോധവൽക്കരണത്തിൻെറ കൂടി അനുഭവമായി മാറി. മാവേലിയുടെ യാത്രയിൽ മാസ്ക് ധരിക്കാതെ കാണപ്പെട്ട പ്രജകൾക്ക് മാ സ്ക്കുകൾ നൽകുകയും സാനിറ്റൈസറും മാസ്ക്കും ഉപയോഗിക്കേണ്ടതിൻെറ ആവശ്യകതയെക്കുറിച്ച് ബോധവൽക്കരണം നടത്തുകയും ചെയ്തു. ലഘുലേഖയും മാവേലി വിതരണം ചെയ്തു.
നാഷണൽ പബ്ലിക്ക് സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർഥിയായ കണ്ണനല്ലൂർ സ്വദേശി അഹ്സിൻ നവാസാണ് ഇക്കുറി മാവേലിയായത്. കൊട്ടിയത്ത് കൊട്ടിയം പൊലീസ് ഇൻസ്പെക്ടർ ദിലീഷിന്റെ സാന്നിധ്യത്തിൽ ആരംഭിച്ച മാവേലിയുടെ പ്രയാണം കൊല്ലം ചിന്നക്കടയിൽ എം.നൗഷാദ് എം.എൽ.എ. ഉദ്ഘാടനം ചെയ്തു. സിറ്റി ട്രാഫിക് എൻഫോഴ്സ്മെന്റ് എസ്.ഐ.പ്രദീപ്, ആരോഗ്യ വകുപ്പ് ടെക്നി്ക്കൽ അസിസ്റ്റന്റ് എം.നാരായണൻ, നാഷണൽ പബ്ലിക് സ്കൂൾ ചെയർമാൻ ഡോ.കെ.കെ.ഷാജഹാൻ എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.