കൊല്ലം പൂരം 16ന്; മന്ത്രി ബാലഗോപാൽ ഉദ്ഘാടനം ചെയ്യും
text_fieldsകൊല്ലം: ആശ്രാമം ശ്രീകൃഷ്ണസ്വാമി മഹാക്ഷേത്രത്തിലെ കൊല്ലം പൂരം 16ന്. വ്യാഴാഴ്ച ആരംഭിക്കുന്ന ഉത്സവാഘോഷങ്ങൾ 16ന് കൊല്ലം പൂരത്തോടെ സമാപിക്കും. 16ന് രാവിലെ ഒമ്പതു മുതൽ 11 ക്ഷേത്രങ്ങൾ പങ്കെടുക്കുന്ന ചെറുപൂരം എഴുന്നള്ളത്ത്.
11 മുതൽ ആനനീരാട്ട്, 12ന് ആനയൂട്ട്, രണ്ടിന് കുടമാറ്റത്തിന്‍റെ പ്രധാന പങ്കാളികളായ താമരക്കുളം ശ്രീമഹാഗണപതിയുടെയും പുതിയകാവ് ഭഗവതിയുടെയും എഴുന്നള്ളത്ത് ക്ഷേത്രസന്നിധിയിലേക്കെത്തും. മൂന്നിന് ആൽത്തറമേളം. നാലിന് കൊടിയിറക്കം, 4.15ന് തിരുമുമ്പിൽ കുടമാറ്റം, 4.30 ന് ആറാട്ടെഴുന്നള്ളത്ത്, 5.00ന് ആശ്രാമം മൈതാനിയിൽ താമരക്കുളം ശ്രീമഹാഗണപതിയും പുതിയകാവ് ഭഗവതിയും മുഖാമുഖം അണിനിരന്ന് നടത്തുന്ന വർണാഭമായ കുടമാറ്റം എന്നിവയാണ് പരിപാടികൾ. മന്ത്രി കെ.എൻ. ബാലഗോപാൽ പൂരം ഉദ്ഘാടനം ചെയ്യും.
പൂരം ചെയർമാൻ, ആർ.പി ഗ്രൂപ് ചെയർമാൻ ഡോ. ബി. രവിപിള്ള അധ്യക്ഷത വഹിക്കും. മന്ത്രി ജെ. ചിഞ്ചുറാണി, മേയർ പ്രസന്ന ഏണസ്റ്റ്, എൻ.കെ. പ്രേമചന്ദ്രൻ എം.പി, എം.എൽ.എമാരായ എം. മുകേഷ്, എം. നൗഷാദ്, തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്‍റ് അഡ്വ. അനന്തഗോപൻ തുടങ്ങിയവർ പങ്കെടുക്കും. 14ന് തിരുവാഭരണ ഘോഷയാത്ര നടക്കും.
ക്ഷേത്രോപദേശക സമിതി പ്രസിഡന്‍റ് പി. ശ്രീവർധനൻ, സെക്രട്ടറി ജി. കൃഷ്ണദാസ്, ഭാരവാഹികളായ ജെ. രാജഗോപാൽ, ജി. സുരേഷ്ബാബു, എ. സുരേഷ് എന്നിവർ വാർത്തസമ്മേളനത്തിൽ പരിപാടികൾ വിശദീകരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.