കൊല്ലം റെയിൽവേ സ്റ്റേഷന് അന്താരാഷ്ട്ര നിലവാരം; 290 കോടിയുടെ നിർമാണത്തിന് ടെൻഡർ
text_fieldsകൊല്ലം: കൊല്ലം റെയിൽവേ സ്റ്റേഷന് അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയര്‍ത്തുന്നതിന് 290 കോടി രൂപയുടെ നിർമാണ പ്രവര്‍ത്തനങ്ങളുടെ ടെൻഡര്‍ നടപടികള്‍ തുടങ്ങി.
അന്താരാഷ്ട്ര നിലവാരത്തിലുള്ള വാണിജ്യ സമുച്ചയവും യാത്രാസൗകര്യങ്ങളും ഉള്‍പ്പെടെയുളള ബൃഹത് പദ്ധതിയാണ് ഇന്ത്യന്‍ റെയിൽവേ വിഭാവനം ചെയ്യുന്നത്. 2023ന് മുമ്പ് നിർമാണപ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കുകയാണ് ലക്ഷ്യം.
അന്താരാഷ്ട്ര നിലവാരത്തിലുള്ള റെയിൽവേ സ്റ്റേഷനുകളായി വികസിപ്പിക്കാന്‍ തെരഞ്ഞെടുത്ത രാജ്യത്തെ 21 സ്റ്റേഷനുകളിലൊന്നാണ് കൊല്ലം സ്റ്റേഷന്‍. നിർമാണ പ്രവര്‍ത്തനങ്ങളുടെ ചുമതല പുറമെയുള്ള ഏജന്‍സികളെ ഏല്പിക്കാനായിരുന്നു റെയിൽവേ ഉദ്ദേശിച്ചിരുന്നത്. മറ്റ് ഏജന്‍സികള്‍ നിർമാണ പ്രവര്‍ത്തനം ഏറ്റെടുത്താല്‍ കാലതാമസം ഉണ്ടാകുമെന്നതുകൊണ്ട് റെയിൽവേ നേരിട്ട് നടത്തണമെന്ന് എന്‍.കെ. പ്രേമചന്ദ്രന്‍ എം.പി ആവശ്യപ്പെട്ടിരുന്നു.
റെയിൽവേ ലാൻഡ് ഡെവലപ്മെന്‍റ് അതോറിറ്റിയെ ഏൽപിച്ചിരുന്ന പ്രവൃത്തിയാണ് റെയിൽവേ നിർമാണ വിഭാഗം നേരിട്ട് നടത്തുന്നത്. ഭരണപരമായ നടപടി ക്രമങ്ങള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കി നിർമാണ പ്രവര്‍ത്തനങ്ങള്‍ വേഗം ആരംഭിക്കാൻ 25ന് ചെന്നൈയില്‍ ദക്ഷിണ റെയിൽവേ ജനറല്‍ മാനേജറുടെ ഉന്നതതലയോഗം ചേരും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.